തമിഴ്‌ കളിക്കാരില്ലാത്ത ചെന്നൈ സൂപ്പർ കിങ്​സിനെ നിരോധിക്കണമെന്ന് നിയമസഭയിൽ ആവശ്യം

ചെന്നൈ: തമിഴ്​നാട്ടിൽനിന്നുള്ള താരങ്ങളില്ലാത്ത ചെന്നൈ സൂപ്പർ കിങ്​സ്​(സി.എസ്​.കെ) ടീമിനെ ഐ.പി.എൽ പരമ്പരയിൽനിന്ന്​ വിലക്കണമെന്ന്​ നിയമസഭയിൽ ആവശ്യം.

ചൊവ്വാഴ്ച നിയമസഭയിൽ കായിക വകുപ്പുമായി ബന്ധപ്പെട്ട്​ നടന്ന ചർച്ചകൾക്കിടെയാണ്​ പാട്ടാളി മക്കൾ കക്ഷി(പി.എം.കെ)യിലെ ധർമപുരി എം.എൽ.എ വെങ്കടേശ്വരൻ ഇക്കാര്യമുന്നയിച്ചത്​.

തമിഴ്​നാടിനെ പ്രതിനിധീകരിച്ച്​ കളിക്കുന്ന സി.എസ്​.കെയിൽ തമിഴ്​നാട്​ താരങ്ങൾക്ക്​ പ്രാമുഖ്യം ലഭ്യമാവുന്നില്ല. സംസ്ഥാനത്തെ മികച്ച ക്രിക്കറ്റ്​ താരങ്ങൾക്ക്​ അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. തമിഴ്​നാട്​ താരങ്ങളെ ഒഴിവാക്കി സ്വന്തം ലാഭത്തിനുവേണ്ടി തമിഴ്​നാട്​ ടീമായി പ്രമോട്ട്​ ചെയ്ത്​ തമിഴരിൽനിന്ന്​ കൂടുതൽ ലാഭം കൊയ്യുന്നതായും എം.എൽ.എ ചൂണ്ടിക്കാട്ടി. ഇതിനോട്​ തമിഴ്​നാട്​ സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ മറുപടിയോ വിശദീകരണമോ ഉണ്ടായില്ല. 

Tags:    
News Summary - There is a demand in the assembly to ban Chennai Super Kings, which does not have Tamil players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.