'കാലം അങ്ങനെയാണ്​'; കോലിയും സ്​മിത്തുമുണ്ടായിരുന്ന അണ്ടർ 19 ലോകകപ്പിലെ ടോപ്​സ്​കോറർ 30ാം വയസ്സിൽ വിരമിച്ചു

ന്യൂഡൽഹി: 2008 ലെ അണ്ടർ 19 ലോകകപ്പിലെ ടോപ്​ സ്​കോറർ തന്മയ്​ ശ്രീവാസ്​തവ 30ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു. വിരാട്​ കോഹ്​ലിയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയ 2008 ലെ അണ്ടർ ലോകകപ്പിലെ ടോപ്​സ്​കോററായിരുന്ന തന്മയ്​ ശ്രീവാസ്​തവ ഇന്ത്യയുടെ ഭാവി വാഗ്​ദാനമായി അറിയപ്പെട്ടിരുന്നു.

കോഹ്​ലിക്ക്​ പുറമേ രവീന്ദ്ര ജദേജ, മനീഷ്​ പാണ്ഡേ, സൗരഭ്​ തിവാരി അടക്കമുള്ളവർ തന്മയി​െൻറ സഹതാരങ്ങളായിരുന്നു. ലോകക്രിക്കറ്റിലെ നിലവിലെ അതികായരായ കെയ്​ൻ വില്യംസൺ, സ്​റ്റീവൻ സ്​മിത്ത്​​, മാർകസ്​ സ്​റ്റോയ്​നിസ്​, ഇമാദ്​ വസിം, ഡാരൻ ബ്രാവോ, കോറി ആൻഡേഴ്​സൺ, തിസാര പെരേര എന്നിവരെല്ലാം അണിനിരന്ന ടൂർണമെൻറിലെ ടോപ്​സ്​കോററായ തന്മയ്​ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു​. മലേഷ്യയിൽ നടന്ന ലോകകപ്പിൽ 52.40 റൺസ്​ ശരാശരിയിൽ 262 റൺസാണ്​ ശ്രീവാസ്​തവ അടിച്ചുകൂട്ടിയത്​.


2008ൽ 18ാം വയസ്സിൽ കിങ്​സ്​ ഇലവൻ പഞ്ചാബുമായി ശ്രീവാസ്​തവ കരാറിലെത്തിയിരുന്നു. 90 ഫസ്​റ്റ്​ ക്ലാസ്​ മത്സരങ്ങളിൽ നിന്നായി 4,918 റൺസ്​ നേടിയിട്ടുണ്ട്​. ഐ.പി.എല്ലി​െൻറ ആദ്യ രണ്ട്​ സീസണുകളിൽ കിങ്​സ്​ ഇലവൻ പഞ്ചാബിനായി ഏതാനും മത്സരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും തിളങ്ങാനായിരുന്നില്ല. കൊച്ചി ടസ്​കേഴ്​സ്​ ക്യാമ്പിലുണ്ടായിരുന്നെങ്കിലും ടീമിൽ അവസരം ലഭിച്ചില്ല.

ജോലി ചെയ്യുന്ന ഒ.എൻ.ജി.സിക്ക്​ വേണ്ടി മാത്രമാകും താരം ഇനി കളിക്കുക. ഇന്ത്യയുടെ സീനിയർ ടീമിൽ ഒരു മത്സരം പോലും കളിക്കാതെയാണ്​ ശ്രീവാസ്​തവ കളിക്കളം വിടുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.