ലാഹോര്‍: പാകിസ്ഥാനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 277 റൺസ് വിജയലക്ഷ്യം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് സന്ദർശകർ. 29 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണും 16 റണ്‍സെടുത്ത ടോണി ഡി സോര്‍സിയുമാണ് ക്രീസിലുള്ളത്. രണ്ട് ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ പ്രോട്ടീസിന് ജയിക്കാന്‍ ഇനി 226 റണ്‍സ് കൂടി വേണം. മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും സംപൂജ്യനായി മടങ്ങിയ വിയാന്‍ മുള്‍ഡറുടെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. പാകിസ്ഥാന് വേണ്ടി നോമാന്‍ അലിയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 269 റണ്‍സില്‍ അവസാനിച്ചിരുന്നു. 104 റണ്‍സടിച്ച ടോണി ഡി സോര്‍സിയുടെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ 250 കടത്തിയത്. പാകിസ്ഥാനുവേണ്ടി നോമാന്‍ അലി ആറും സാജിദ് ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
109 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി രണ്ടാം ഇന്നിങ്സ് ബാറ്റിംനിഗിറങ്ങിയ പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ കെണിയില്‍ കുടുങ്ങി. 150 ന് 4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന പാകിസ്ഥാന് 17 റണ്‍സെടുക്കുനനതിനിടെ അവസാന ആറ് വിക്കറ്റുകളാണ് നഷ്ടമായത്. 41 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖും 38 റണ്‍സെടുത്ത സൗദ് ഷക്കീലിനും 42 റണ്‍സുമായി ടോപ് സ്കോററായ ബാബര്‍ അസമിനും ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ സെനുരാന്‍ മുത്തുസ്വാമിയാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്. മറ്റൊരു സ്പിന്നറായ സൈമണ്‍ ഹാര്‍മര്‍ നാലു വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.