കൊൽക്കത്ത: മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ ജീവിതം ബോളിവുഡ് സിനിമയാകുന്നു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ തന്‍റെ ബയോപികിന് അനുമതി നൽകിയതായി ഗാംഗുലി വെളിപ്പെടുത്തുകയായിരുന്നു. തന്‍റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ രൺബീർ കപൂറിനെ ഗാംഗുലി നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. വമ്പൻ മുതൽ മുടക്കിൽ ബ്രഹ്മാണ്ഡ ചിത്രമാകുമെന്നാണ് വിവരം. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തായിട്ടില്ല.
ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയാകുന്നത് ഇതാദ്യമല്ല. അന്തരിച്ച നടൻ സുശാന്ത് രാജ്പുത് അഭിനയിച്ച എം.എസ് ധോണി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതം ഇംറാൻ ഹാഷ്മി നായകനായെത്തിയ അസ്ഹറിലൂടെ വെള്ളിത്തിരയിലെത്തിയിരുന്നു. 1983ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയുള്ള രൺബീർ കപൂർ നായകനാകുന്ന 83 അണിയറയിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ വനിത ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്‍റെ ജീവിതവും ബോളിവുഡിലെത്തുന്നുണ്ട്. തപ്സീ പന്നുവാണ് കേന്ദ്ര കഥാപാത്രമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.