ഫ്രാൻസിന്​ വെറുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ ബഹിഷ്​കരിക്കാൻ ഞങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്- അക്തർ

ഇസ്​ലാമാബാദ്​: മുസ്​ലിംകളോടുള്ള ഫ്രാൻസി​െൻറ പുതിയ സമീപനത്തി​െൻറ പേരിൽ നടക്കുന്ന ഫ്രഞ്ച്​ ഉൽപന്നങ്ങളുടെ ബഹിഷ്​കരണത്തിന് പാകിസ്​താൻ ​ക്രിക്കറ്റർ​ ​ശുഐബ്​ അക്​തറി​െൻറ പിന്തുണ. ഫ്രാൻസിന്​ മുസ്​ലിംകളെ വെറുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ ബഹിഷ്​കരിക്കാൻ തിരിച്ചും സ്വാതന്ത്ര്യമുണ്ടെന്ന്​ അക്​തർ പ്രതികരിച്ചു.

ശുഐബ്​ അക്തർ ട്വീറ്റ്​ ചെയ്​തതിങ്ങനെ:

''മാക്രോൺ: കാർട്ടൂണുകൾ ഫ്രാൻസ്​ ഉപേക്ഷിക്കില്ല

മാക്രോൺ തന്നെ വീണ്ടും പറയുന്നു: ഫ്രഞ്ച് ചരക്കുകൾ ബഹിഷ്​കരിക്കാനുള്ള ആഹ്വാനം മുസ്‌ലിം രാജ്യങ്ങൾ ദയവായി ഉപേക്ഷിക്കുക.

നിങ്ങൾക്ക് വെറുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ, നിങ്ങളുടെ വിദ്വേഷം നിരസിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട്.''

പ്രവാചകൻ മുഹമ്മദ്​ നബിയെ നിന്ദിച്ചെന്നാരോപിച്ച്​ ഒരുകൂട്ടം ആളുകൾ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതിന്​ പിന്നാലെ ​ഫ്രഞ്ച്​ സർക്കാർ കൈകൊണ്ട നടപടികൾ മുസ്​ലിം വിരുദ്ധമാ​ണെന്നാരോപിച്ചുകൊണ്ട്​ ബഹിഷ്​കരണ ആഹ്വാനം പടർന്നത്​. അറബ്​ രാജ്യങ്ങളിലും തുർക്കിയിലും ബംഗ്ലദേശിലും പാകിസ്​താനിലുമെല്ലാം ബഹിഷ്​കരണത്തെ അനുകൂലിച്ച്​ നിരവധിപേർ മുന്നോട്ടുവന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.