ന്യൂഡൽഹി: തമിഴ്നാടിന്റെ യുവ ഇന്ത്യൻ ബാറ്റർ സായ് സുദർശന് വിജയ് ഹസാരെ ട്രോഫി ഏകദിനത്തിനിടെ വാരിയെല്ലിന് പരിക്ക്. മധ്യപ്രദേശിനെതിരായ മത്സരത്തിനിടെ ഡൈവ് ചെയ്ത് റൺ പൂർത്തിയാക്കുന്നതിനിടെയാണ് വലതുഭാഗത്തെ ഏഴാം വാരിയെല്ലിന് യുവതാരത്തിന് പരിക്കേറ്റത്. രണ്ടു മാസം വരെ വിശ്രമം വേണ്ടിവരുമെന്ന് ബി.സി.സി.ഐ അറിയിച്ചു. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തമിഴ്നാടിന്റെ ബാക്കിയുള്ള മത്സരങ്ങൾ സായിക്ക് കളിക്കാനാകില്ല.
ബംഗളൂരുവിൽ ബി.സി.സി.ഐ എക്സലൻസ് സെൻററിൽ വെച്ചാണ് സായ് സുദർശന്റെ ആരോഗ്യനില പരിശോധിച്ചത്. നേരത്തേ പരിശീലനത്തിനെ പന്തുകൊണ്ട് പരിക്കേറ്റ അതേ ഭാഗത്താണ് വാരിയെല്ല് പൊട്ടിയത്. ആരോഗ്യം വീണ്ടെടുക്കാനുള്ള വ്യായാമങ്ങളും മറ്റും തുടരുന്നുണ്ട്.
കഴിഞ്ഞ ജൂണിൽ ഇന്ത്യൻ ടെസ്റ്റ് കുപ്പായത്തിലും സായ് സുദർശൻ അരങ്ങേറ്റം കുറിച്ചിരുന്നു. പരിക്ക് ഐ.പി.എല്ലിലും ബാധിക്കുമോയെന്ന ആശങ്കയിലാണ്. ഗുജറാത്ത് ടൈറ്റൻസ് താരമാണ് സായ്. പരിക്കിനു പിന്നാലെ, താരം ബംഗളൂരുവിലെത്തി പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.