ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി പൂർത്തിയാകുന്ന നിമിഷങ്ങൾ ഡബ്ലിനിൽ ടെലിവിഷനിൽ കാണുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ

രാജ്യത്തിന്റെ അഭിമാന നിമിഷം ഡബ്ലിനിൽ ആഘോഷമാക്കി ഇന്ത്യൻ താരങ്ങൾ

ഡ​ബ്ലി​ൻ: ഇ​ന്ത്യ-​അ​യ​ർ​ല​ൻ​ഡ് ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രത്തിൽ വില്ലനായി മഴയെത്തി. മഴയും വെളിച്ചക്കുറവും തുടരുന്നതിനാൽ മത്സരം വൈകിയേക്കും.

അതേസമയം, ഒരോ ഇന്ത്യക്കാരുടെയും സ്വപ്ന സാക്ഷാൽക്കാരമായ ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി പൂർത്തിയാകുന്ന അഭിമാന നിമിഷങ്ങളെ ടീം ഇന്ത്യ ആഘോഷമാക്കി. ഡബ്ലിനിലെ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ ടെലിവിഷനിലാണ് ടീം അംഗങ്ങൾ ചാന്ദ്രദൗത്യം കണ്ടത്. ആകാംശയോടെ ടിവിയിലേക്ക് നോക്കിയിരിക്കുന്ന, ഒടുവിൽ ആഘോഷപൂർവം മധുരം വിതരണം ചെയ്യുന്ന ടീം അംഗങ്ങളുടെ ദൃശ്യങ്ങൾ ബി.സി.സി.ഐ എക്സിൽ പങ്കുവെച്ചു. 

ആ​ദ്യ ര​ണ്ടു ക​ളി​യും ജ​യി​ച്ച് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ ക്ലീ​ൻ സ്വീ​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ആ​തി​ഥേ​യ​രെ സം​ബ​ന്ധി​ച്ച് ആ​ശ്വാ​സ ജ​യം അ​ഭി​മാ​ന പ്ര​ശ്ന​വും. ഇ​തു​വ​രെ അ​വ​സാ​ന ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ക്കാ​ത്ത​വ​രെ പ​രീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് മൂ​ന്നാം മ​ത്സ​രം. സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം ന​ൽ​കി യു​വ​നി​ര​യു​മാ​യെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ സം​ബ​ന്ധി​ച്ച് താ​രോ​ദ​യ സ​ന്ദ​ർ​ഭ​ങ്ങ​ൾ പ​ര​മ്പ​ര ന​ൽ​കി.

വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ജി​തേ​ഷ് ശ​ർ​മ, പേ​സ​ർ ആ​വേ​ഷ് ഖാ​ൻ, സ്പി​ൻ ഓ​ൾ​റൗ​ണ്ട​ർ ഷ​ഹ​ബാ​സ് അ​ഹ്മ​ദ് എ​ന്നി​വ​ർ ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ബെ​ഞ്ചി​ലാ​യി​രു​ന്നു. പ​രി​ക്കു​മാ​റി തി​രി​ച്ചു​വ​ന്ന ജ​സ്പ്രീ​ത് ബും​റ​യെ സം​ബ​ന്ധി​ച്ച് ആ​വേ​ശ​വും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന​താ​ണ് പ​ര​മ്പ​ര. ബൗ​ളി​ങ്ങി​ൽ ഫോ​മി​ലേ​ക്കു​യ​ർ​ന്ന ബും​റ​ക്ക് നാ​യ​ക​നെ​ന്ന നി​ല​യി​ൽ പ​ര​മ്പ​ര​നേ​ട്ട​വു​മു​ണ്ടാ​ക്കാ​നാ​യി. ഐ.​പി.​എ​ൽ വെ​ടി​ക്കെ​ട്ടു​കാ​ര​ൻ റി​ങ്കു സി​ങ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 21 പ​ന്തി​ൽ 38 റ​ൺ​സ​ടി​ച്ച് തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി.

Tags:    
News Summary - rain; India-Ireland Twenty20 match will be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.