ഇന്ത്യ-ആസ്ട്രേലിയ നാലാം ടെസ്റ്റിന് മോദിയും ആന്റണി അൽബനീസുമെത്തും

അഹമ്മദാബാദ്: ഇന്ത്യ-ആസ്ട്രേലിയ നാലാം ടെസ്റ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് സ്റ്റേഡിയം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ആ​​സ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയിട്ടുണ്ട്. നാളെ രാവിലെ ​ടോസിന് മുമ്പായി ഇരുവരും സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോർട്ട്.

കളിക്കാരുമായി ഇരു പ്രധാനമന്ത്രിമാരും ആശയവിനിമയം നടത്തും. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേരിട്ടതിന് ശേഷം ഇദാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്റ്റേഡിയത്തിലെത്തുന്നത്. ഒരു ലക്ഷത്തിലധികം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം.

ഇന്ത്യ-ആസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇന്ത്യക്കായിരുന്നു ജയം. മുന്നാം ടെസ്റ്റിൽ ആസ്ട്രേലിയയാണ് വിജയിച്ചത്. നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ സമനിലയെങ്കിലും നേടി പരമ്പര കൈപിടിയിലൊതുക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

Tags:    
News Summary - PM Modi to spin coin at toss for India-Australia Test in Ahmedabad tomorrow: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.