ലോഡർഹിൽ (യു.എസ്): മൂന്നാമത്തെയും അവസാനത്തെയും കളിയിൽ വെസ്റ്റിൻഡീസിനെ 13 റൺസിന് തോൽപിച്ച് പാകിസ്താൻ ട്വന്റി20 പരമ്പര 2-1ന് സ്വന്തമാക്കി. പാകിസ്താൻ 20 ഓവറിൽ നാല് വിക്കറ്റിന് 189 റൺസ് നേടി. വിൻഡീസ് മറുപടി 20 ഓവറിൽ ആറിന് 176ൽ അവസാനിച്ചു. പാക് ഓപണർമാരായ സാഹിബ്സാദ ഫർഹാനും (53 പന്തിൽ 74) സായിം അയ്യൂബും (49 പന്തിൽ 66) ഒന്നാം വിക്കറ്റിൽ ചേർത്ത 138 റൺസാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. വിൻഡീസ് ബാറ്റർമാരിൽ അലിക് അതനാസും (60) ഷെർഫാൻ റഥർഫോഡും (51) അർധ ശതകങ്ങൾ നേടി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താൻ 41 റൺസിന് ജയിച്ചിരുന്നു. എന്നാൽ, രണ്ടാം ട്വന്റി20യിൽ ഉജ്വലമായ ചെറുത്തുനിൽപ് നടത്തിയ വിൻഡീസ് രണ്ടു വിക്കറ്റിന്റെ ജയവുമായി തിരികെയെത്തിയെങ്കിലും മൂന്നാം മത്സരം പാകിസ്താൻ 13 റൺസിന് സ്വന്തമാക്കി പരമ്പര തങ്ങളുടേതാക്കി മാറ്റുകയായിരുന്നു. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരക്ക് ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.