ലെജൻഡ്സ് ചാമ്പ്യൻഷിപ്പ്: ഇന്ത്യ-പാകിസ്താൻ മത്സരം റദ്ദാക്കി; ക്ഷമചോദിച്ച് സംഘാടകർ

ലണ്ടൻ: വേൾഡ് ലെജ്ൻഡ്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം റദ്ദാക്കി. മത്സരത്തിനെതിരെ വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അത് റദ്ദാക്കുന്നത്.

ആരാധകർക്ക് സ​ന്തോഷകരമായ ചില നിമിഷങ്ങൾ സമ്മാനിക്കുകയാണ് ഡബ്യു.സി.എല്ലിലുടെ ലക്ഷ്യമിട്ടിരുന്നത്. പാകിസ്താൻ ഹോക്കി ടീം ഇന്ത്യയിലേക്ക് വരുന്നുവെന്നും ഇരു രാജ്യങ്ങളും വോളിബോൾ കളിച്ചതും കണ്ടാണ് ലെജൻഡ്സ് ലീഗിലും ഇന്ത്യ-പാക് മത്സരം വെച്ചത്. ആരാധകർക്ക് സന്തോഷകരമായ ചില നിമിഷങ്ങൾ നൽകുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ, ഇത് ഇന്ത്യൻ ലെജൻഡ്സിന്റെ ചില പ്രശ്നങ്ങളുണ്ടാക്കിയെന്ന് മനസിലാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന മത്സരം റദ്ദാക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

വേൾഡ് ലെജൻഡ്സ് ചാമ്പ്യൻഷിപ്പിലെ പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങ്, ഓപ്പണർ ശിഖർ ധവാൻ, സുരേഷ് റെയ്ന എന്നിവർ പിന്മാറിയിരുന്നു. പഹൽഗാം ഭീകരാക്രമണവും അതിന് പിന്നാലെ നടന്ന ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്താനും ഇന്ത്യയും തമ്മിൽ ഒരു ക്രിക്കറ്റ് മത്സരത്തിൽ കളിക്കുന്നത്. എഡ്ജ്ബാസ്റ്റണിലാണ് ഇന്ന് മത്സരം നടക്കുന്നത്.

യു​വ​രാ​ജി​ന്റെ ഇ​ന്ത്യ

ഓ​ൾ റൗ​ണ്ട​ർ യു​വ​രാ​ജ് സി​ങ്ങാ​ണ് ഇ​ന്ത്യ​ൻ ചാ​മ്പ്യ​ൻ​സി​നെ ന​യി​ക്കു​ന്ന​ത്. പ്ര​മു​ഖ ബാ​റ്റ​ർ​മാ​രാ​യ ശി​ഖ​ർ ധ​വാ​ൻ, സു​രേ​ഷ് റെ​യ്ന, വി​ക്ക​റ്റ് കീ​പ്പ​ർ റോ​ബി​ൻ ഉ​ത്ത​പ്പ, സ്പി​ന്ന​ർ ഹ​ർ​ഭ​ജ​ൻ സി​ങ്, ഓ​ൾ റൗ​ണ്ട​ർ​മാ​രാ​യ ഇ​ർ​ഫാ​ൻ പ​ത്താ​ൻ, യൂ​സു​ഫ് പ​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ ടീ​മി​ലു​ണ്ട്. ലീ​ഗ് റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം ഞാ​യ​റാ​ഴ്ച പാ​കി​സ്താ​ൻ ചാ​മ്പ്യ​ൻ​സി​നെ​തി​രെ ന​ട​ക്കും. അ​തി​ർ​ത്തി സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ പാ​കി​സ്താ​നു​മാ​യി കാ​യി​ക ബ​ന്ധ​ങ്ങ​ൾ വി​ച്ഛേ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ഷ്പ​ക്ഷ വേ​ദി​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടാ​റു​ണ്ട്. ലെ​ജ​ൻ​ഡ്സ് ക്രി​ക്ക​റ്റി​ലാ​ണെ​ങ്കി​ലും പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് നേ​ർ​ക്കു​നേ​ർ വ​രു​ന്ന​ത്. മു​ഹ​മ്മ​ദ് ഹ​ഫീ​സാ​ണ് പാ​ക് നാ​യ​ക​ൻ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​ൽ പാ​കി​സ്താ​നെ തോ​ൽ​പി​ച്ചാ​ണ് ഇ​ന്ത്യ ജേ​താ​ക്ക​ളാ​യ​ത്.

ആ​ദ്യ ജ​യം പാ​കി​സ്താ​ന്

ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ൻ​സും നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ പാ​കി​സ്താ​ൻ ചാ​മ്പ്യ​ൻ​സും ത​മ്മി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ആ​ദ്യ മ​ത്സ​രം. ഹ​ഫീ​സും സം​ഘ​വും അ​ഞ്ച് റ​ൺ​സി​ന് ജ​യി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​കി​സ്താ​ൻ 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 160 റ​ൺ​സ് നേ​ടി. ഇം​ഗ്ല​ണ്ടി​ന് 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റി​ന് 155 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഹ​ഫീ​സ് 34 പ​ന്തി​ൽ 54 റ​ൺ​സ​ടി​ച്ച് ടോ​പ് സ്കോ​റ​റാ​യി. ഇം​ഗ്ലീ​ഷ് നി​ര​യി​ൽ ഫി​ൽ മ​സ്റ്റാ​ർ​ഡും (58) ഇ​യാ​ൻ ബെ​ല്ലും (51 നോ​ട്ടൗ​ട്ട്) അ​ർ​ധ ശ​ത​ക​ങ്ങ​ൾ നേ​ടി​യെ​ങ്കി​ലും ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. 22ന് ​ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും 26ന് ​ഓ​സീ​സി​നെ​യും 27ന് ​ഇം​ഗ്ല​ണ്ടി​നെ​യും 29ന് ​വി​ൻ​ഡീ​സി​നെ​യും നേ​രി​ടും.

Tags:    
News Summary - match called off after Indian players withdraw, organisers apologise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.