നിലയുറപ്പിച്ച് കോഹ്‍ലിയും ജദേജയും; ഇന്ത്യ ശക്തമായ നിലയിൽ

പോ​ർ​ട് ഓ​ഫ് സ്പെ​യി​ൻ: ഓപണർമാരായ രോഹിത് ശർമയുടെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ച്വറികളുടെ ബലത്തിൽ രണ്ടാം ടെസ്റ്റിൽ മികച്ച തുടക്കമിട്ട ഇന്ത്യ വിരാട് കോഹ്‍ലിയുടെ തകർപ്പൻ പ്രകടനം കൂടി ചേർന്നതോടെ ശക്തമായ നിലയിൽ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇന്ത്യ ആ​ദ്യ ദി​നം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന നിലയിലാണ്. 87 റൺസുമായി മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും 36 റൺസുമായി രവീന്ദ്ര ജദേജയുമാണ് ക്രീസിൽ. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​ (80) യ​ശ​സ്വി ജ​യ്സ്വാ​ൾ (57) ശുഭ്മാൻ ഗിൽ (10), അജിൻക്യ രഹാനെ (എട്ട്) എന്നിവരാണ് പുറത്തായത്.

കഴിഞ്ഞ ടെസ്റ്റിൽ സെഞ്ച്വറി നേടിയ രോഹിത് ശർമയും യശസ്വിയും മികച്ച തുടക്കം നൽകിയെങ്കിലും മൂന്നാമനായി ഇറങ്ങിയ ശുഭ്മാൻ ഗില്ലും നാലാമതെത്തിയ അജിങ്ക്യ രഹാനെയും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. തുടർന്ന് ക്രീസിലെത്തിയ വിരാട് കോഹ്‍ലിയും ജദേജയും കൂടുതൽ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നയിക്കുകയായിരുന്നു.

നേരത്തെ ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ക്യാ​പ്റ്റ​ൻ ക്രെ​യ്ഗ് ബ്രാ​ത്ത് വെ​യ്റ്റ് ബാ​റ്റി​ങ് തെര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നാം ടെ​സ്റ്റി​ലെ വി​ജ​യ ഇ​ല​വ​നി​ൽ ഒരു മാറ്റത്തോടെയാണ് ഇ​ന്ത്യ ഇറങ്ങിയത്. ബൗ​ളി​ങ് ആൾ​റൗ​ണ്ട​ർ ശാ​ർ​ദു​ൽ ഠാ​കൂ​റി​ന് പ​ക​രം പേ​സ​ർ മു​കേ​ഷ് കു​മാ​റി​ന് അവസരം നൽകുകയായിരുന്നു. ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് ടീ​മു​ക​ൾ ത​മ്മി​ലെ നൂ​റാം ടെ​സ്റ്റിലാണ് മു​കേ​ഷി​ന് അ​ര​ങ്ങേ​റ്റ​ത്തി​ന് അ​വ​സ​ര​മൊ​രു​ങ്ങിയത്. വെ​സ്റ്റി​ൻ​ഡീ​സ് നിരയിൽ ആൾറൗണ്ടർ റെയ്‌മൺ റൈഫറിന് പകരം ടോപ് ഓർഡർ ബാറ്റ്സ്മാൻ കിർക്ക് മക്കെൻസി ഇടം പിടിച്ചു. മക്കെൻസിക്കും ഇത് അരങ്ങേറ്റ മത്സരമായിരുന്നു. വെസ്റ്റിൻഡീസിനായി കെമർ​ റോഷ്, ഷാനൺ ഗബ്രിയേൽ, ജോമൽ വരികാൻ, ജേസൻ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 

Tags:    
News Summary - Kohli and Jadeja stand firm; India is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.