ക്രിക്കറ്റിൽ വീണ്ടും അട്ടിമറി; ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച്​ അയർലൻഡ്​

ഡബ്ലിൻ: അന്താരാഷ്​ട്ര ക്രിക്കറ്റിൽ വീണ്ടും അട്ടിമറി ദിനം. അയർലൻഡാണ് കരുത്തരായ ദക്ഷിണാഫ്രിക്ക​െയ ​ 43 റൺസിന്​ തോൽപിച്ചത്​. ഏകദിനത്തിൽ ആദ്യമായാണ്​ അയർലൻഡ്​ ദക്ഷിണാഫ്രിക്കയെ തോൽപിക്കുന്നത്.

സെഞ്ച്വറിയുമായി മുന്നിൽ നിന്ന്​ നയിച്ച നായകൻ ആൻഡി ബാൽബിറിനാണ്​ ടീമിന്‍റെ വിജയ ശിൽപി. ഏകദിനത്തിൽ ബാൽബിറിന്‍റെ ഏഴാം സെഞ്ച്വറി മികവിൽ അയർലൻഡ്​ അഞ്ചുവിക്കറ്റ്​ നഷ്​ടത്തിൽ 290 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 247ന്​ പുറത്തായി.

ഇതോടെ രണ്ട്​ മത്സരങ്ങളടങ്ങിയ പരമ്പരയിൽ അയർലൻഡ്​ 1-0ത്തിന്​ മുന്നിലെത്തി. ഞായറാഴ്ച നടക്കേണ്ടിയിരുന്ന കളി മഴമൂലം ഉപേക്ഷിച്ചിരുന്നു. വെള്ളിയാഴ്ചയാണ്​ അടുത്ത മത്സരം. ജയത്തോടെ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ലോകകപ്പിന്​ യോഗ്യത നേടിക്കൊടുക്കുന്ന വേൾഡ്​ കപ്പ്​ സൂപ്പർലീഗിൽ അയർലൻഡിന്​ 10 പോയിന്‍റ്​ ലഭിച്ചു.

ബാൽബിറിനൊപ്പം ഹാരി ടെക്​ടറും (68 പന്തിൽ 79) ജോർജ്​ ഡോക്​റെലും (45) ഐറിഷ്​ പടക്കായി തിളങ്ങി. ദക്ഷിണാഫ്രക്കൻ നിരയിൽ ജാനിമാൻ മലാനും (84) റാസി വാൻഡർ ഡസനും (49) പിടിച്ചുനിന്നു. 290ന്​ മുകളിലുള്ള റൺസ്​ പിന്തുടർന്ന്​ തുടർച്ചയായ 10ാം ഏകദിനമാണ്​ ദക്ഷിണാഫ്രിക്ക തോൽക്കുന്നത്​.

ഏകദിനത്തിൽ അയർലൻഡ്​ ഇംഗ്ലണ്ടിനെ രണ്ടു തവണ തോൽപിച്ചിട്ടുണ്ട്​. പാകിസ്​താൻ, ദക്ഷിണാ​ഫ്രിക്ക, വെസ്റ്റിൻഡീസ്​ എന്നീ ടീമുകളോട്​ അവർ ഓരോ പ്രാവശ്യം ജയിച്ചു. ആസ്​ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്​, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കെതിരെയാണ്​ അവർക്ക്​ ജയമില്ലാത്തത്​.

Tags:    
News Summary - Ireland beat south africa for the first time in ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.