വിശാഖപട്ടണം: ട്വന്റി20 ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുക്കം തുടങ്ങാൻ ഇന്ത്യൻ വനിത ടീം. ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഞായറാഴ്ച വിശാഖപട്ടണത്ത് തുടക്കമാവും. പരമ്പരയിലെ ആദ്യ രണ്ട് കളികൾ വിസാഗിലും ബാക്കി മൂന്നെണ്ണം തിരുവനന്തപുരം കാര്യവട്ടത്തുമാണ്.
ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്കളാക്കിയതിന്റെ ആവേശത്തിലാണ് ഹർമൻപ്രീത് കൗർ ടീമുമായി പരമ്പരക്കിറങ്ങുന്നത്. അടുത്ത വർഷമാണ് ട്വന്റി20 ലോകകപ്പ്. തമിഴ്നാട് സ്വദേശിയായ 17കാരി ബാറ്റർ ജി. കമാലിനിയും ഇടംകൈ സ്പിന്നർ വൈഷ്ണവി ശർമയുമാണ് ടീമിലെ പുതുമുഖങ്ങൾ.
ഏകദിന ലോകകപ്പിൽ മിന്നുംപ്രകടനം കാഴ്ചവെച്ച ബാറ്റർമാരായ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, സ്പിൻ ഓൾ റൗണ്ടർ ദീപ്തി ശർമ തുടങ്ങിയവർ ഇന്ന് ഇറങ്ങും. ഡിസംബർ 23നാണ് രണ്ടാം മത്സരം. കാര്യവട്ടത്തെ മത്സരങ്ങൾ 26, 28, 30 തീയതികളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.