ശുഭ്മൻ ഗിൽ ബാറ്റിങ്ങിനിടെ

175ൽ റണ്ണൗട്ടായി ജയ്സ്വാൾ, ഗില്ലിന് ഫിഫ്റ്റി; വിഡീസിന് മുന്നിൽ റൺമല ഒരുക്കാൻ ടീം ഇന്ത്യ, 400 പിന്നിട്ടു

ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം 111 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 419 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 72 റൺസുമായി നായകൻ ശുഭ്മൻ ഗില്ലും ഒരു റണ്ണുമായി വിക്കറ്റ് കീപ്പിങ് ബാറ്റർ ധ്രുവ് ജുറേലുമാണ് ക്രീസിൽ. രണ്ടിന് 318 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സെഞ്ച്വറി നേടിയ ഓപണർ യശസ്വി ജയ്സ്വാൾ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

കഴിഞ്ഞ ദിവസത്തെ സ്കോറിനൊപ്പം രണ്ട് റൺസ് മാത്രമാണ് ജയ്സ്വാളിന് കൂട്ടിച്ചേർക്കാനായത്. 258 പന്തുകൾ നേരിട്ട്, 22 ബൗണ്ടറികൾ സഹിതം 175 റൺസ് നേടിയ താരം അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്ണൗട്ടാകുകയായിരുന്നു. ഇതോടെ സ്കോർ മൂന്നിന് 325 എന്ന നിലയിലായി. പിന്നീടെത്തിയ നിതീഷ് റെഡ്ഡി നായകന് മികച്ച പിന്തുണ നൽകി. നാലാം വിക്കറ്റിൽ നായകനൊപ്പം ടീം സ്കോർ 400 കടത്തിയാണ് നിതീഷ് മടങ്ങിയത്. 54 പന്തിൽ 43 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ഇതോടെ നായകന് കൂട്ടായി ജുറേലെത്തി.

ഒന്നാം ദിനം ജയ്സ്വാളിന് സ്വന്തം

26ാം ടെ​സ്റ്റി​ൽ ഏ​ഴാം സെ​ഞ്ച്വ​റി നേ​ടി​യ ജ​യ്സ്വാ​ൾ ത​ന്നെ​യാ​യി​രു​ന്നു ആ​ദ്യ​ദി​നം ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ന്റെ ന​ട്ടെ​ല്ലാ​യ​ത്. ഒ​പ്പം വ​ൺ​ഡൗ​ൺ ബാ​റ്റ​ർ സാ​യ് സു​ദ​ർ​ശ​ന്റെ (87) ശ​ത​ക​ത്തി​ന​ടു​ത്തെ​ത്തി​യ പ്ര​ക​ട​ന​വും ടീ​മി​ന് തു​ണ​യാ​യി. ഓ​പ​ണ​ർ ലോ​കേ​ഷ് രാ​ഹു​ൽ 38 റ​ൺ​സെ​ടു​ത്തു. 24 വ​യ​സ്സി​നി​ടെ ഓ​പ​ണ​റാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ച്വ​റി​ക​ളെ​ന്ന മു​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ഗ്രേ​യം സ്മി​ത്തി​ന്റെ നേ​ട്ട​ത്തി​നൊ​പ്പ​മെ​ത്തി 23കാ​ര​നായ ജയ്സ്വാൾ. ത​ന്റെ ഏ​ഴ് ശ​ത​ക​ങ്ങ​ളി​ൽ അ​ഞ്ചി​ലും 150 ക​ട​ക്കാ​നാ​യി എ​ന്ന മി​ക​വും യ​ശ​സ്വി​ക്കു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​സ്ട്രേ​ലി​യ​യു​ടെ ഇ​തി​ഹാ​സ​താ​രം ഡോ​ൺ ബ്രാ​ഡ്മാ​ൻ മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​ത്.

കൃ​ത്യ​ത​യാ​ർ​ന്ന ക​ട്ട് ഷോ​ട്ടു​ക​ളും മ​നോ​ഹ​ര​മാ​യ ഡ്രൈ​വു​ക​ളും നി​റ​ഞ്ഞ യ​ശ​സ്വി​യു​ടെ ഇ​ന്നി​ങ്സി​ൽ പ​തി​വി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​രു സി​ക്സ് പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന കൗ​തു​ക​വു​മു​ണ്ട്. തു​ട​ക്ക​ത്തി​ൽ സൂ​ക്ഷ്മ​ത​യോ​ടെ ബാ​റ്റേ​ന്തി​യ യ​ശ​സ്വി 82 പ​ന്തി​ലാ​ണ് 50 പി​ന്നി​ട്ട​ത്. പി​ന്നീ​ട് ചെ​റു​താ​യി ഗി​യ​ർ മാ​റ്റി 63 പ​ന്തി​ൽ അ​ടു​ത്ത 100 ക​ട​ന്ന താ​രം പി​ന്നീ​ട് ഒ​ട്ടൊ​ന്ന് വേ​ഗം കു​റ​ച്ച​തോ​ടെ 150ലെ​ത്താ​ൻ പി​ന്നെ​യും 79 പ​ന്തു​ക​ളെ​ടു​ത്തു.

നാ​ല് മ​ത്സ​ര​ങ്ങ​ളി​ലെ ഏ​ഴ് ഇ​ന്നി​ങ്സു​ക​ളി​ൽ​നി​ന്നാ​യി ഒ​രു അ​ർ​ധ ശ​ത​ക​മ​ട​ക്കം 147 റ​ൺ​സ് മാ​ത്രം അ​ക്കൗ​ണ്ടി​ലു​ള്ള​തി​ന്റെ സ​മ്മ​ർ​ദ​ത്തി​ൽ ഇ​റ​ങ്ങി​യ സാ​യ് സു​ദ​ർ​ശ​ന് പ​ക്ഷേ, മൂ​ർ​ച്ച കു​റ​ഞ്ഞ വി​ൻ​ഡീ​സ് ബൗ​ളി​ങ് തു​ണ​യാ​യി. മ​റു​വ​ശ​ത്ത് ജ​യ്സ്വാ​ൾ മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ ആ​ത്മ​വി​ശ്വാ​സ​മേ​റി​യ സു​ദ​ർ​ശ​ൻ 165 പ​ന്തി​ൽ 12 ഫോ​ർ പാ​യി​ച്ചാ​ണ് 87ലെ​ത്തി​യ​ത്. 54 പ​ന്തി​ൽ അ​ഞ്ച് ​ഫോ​റും ഒ​രു സി​ക്സു​മ​ട​ക്കം 38 റ​ൺ​സെ​ടു​ത്ത രാ​ഹു​ലി​ന് വ​ൻ സ്കോ​റി​ലേ​ക്ക് ബാ​റ്റ് വീ​ശാ​നാ​വാ​തി​രു​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു ആ​ദ്യ​ദി​നം ഇ​ന്ത്യ​ക്കേ​റ്റ ഏ​ക തി​രി​ച്ച​ടി. 

Tags:    
News Summary - IND vs WI LIVE Score, 2nd Test, Day 2: Shubman Gill Eyes Historic Ton, India Show Urgency vs WI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.