സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന കെ.എൽ രാഹുൽ

രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക്

അഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ഓപണർ കെ.എൽ രാഹുലിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ മുന്നേറുന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡ് 56 റൺസായി. സെഞ്ച്വറി നേടിയ രാഹുലിനൊപ്പം 14 റൺസുമായി വിക്കറ്റ് കീപ്പിങ് ബാറ്റർ ധ്രുവ് ജുറേലാണ് ക്രീസിൽ.

രണ്ടിന് 121 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് നായകൻ ശുഭ്മൻ ഗില്ലിന്‍റെ വിക്കറ്റാണ് രണ്ടാംദിനം നഷ്ടമായത്. അർധ സെഞ്ച്വറി നേടിയ താരത്തെ റോസ്റ്റൺ ചേസ് ജസ്റ്റിൻ ഗ്രീവ്സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 100 പന്തിൽ അഞ്ച് ബൗണ്ടറികൾ ഉൾപ്പെടെ 50 റൺസാണ് താരം നേടിയത്. പിന്നാലെ ക്രീസിലെത്തിയ ജുറേലിനെ സാക്ഷിയാക്കിയാണ് രാഹുൽ തന്‍റെ ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. 190 പന്തിൽ 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം ശതകം പൂർത്തിയാക്കിയത്. 

വി​ൻ​ഡീ​സ് 162ന് ​പു​റ​ത്ത്

നാ​ല് വി​ക്ക​റ്റെ​ടു​ത്ത മു​ഹ​മ്മ​ദ് സി​റാ​ജി​ന്റെ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യു​ടെ​യും പേ​സി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ഒന്നാംദിനം സ​ന്ദ​ർ​ശ​ക​ർ കൂ​ടാ​രം ക​യ​റു​ക​യാ​യി​രു​ന്നു. 32 റ​ൺ​സെ​ടു​ത്ത ജ​സ്റ്റി​ൻ ഗ്രീ​വ്സാ​ണ് വി​ൻ​ഡീ​സ് ടോ​പ് സ്കോ​റ​ർ. ജോ​ൺ കാം​ബെ​ൽ (8), ടാ​ഗെ​ന​രി​ൻ ച​ന്ദ​ർ​പോ​ൾ (0), അ​ലി​ക് അ​ത​നാ​സെ (12), ബ്രാ​ണ്ട​ൻ കി​ങ്(13), ക്യാ​പ്റ്റ​ൻ റോ​സ്റ്റ​ൻ ചേ​സ് (24), ഷാ​യ് ഹോ​പ് (26), കാ​രി പി​യേ​ര (11), ജോ​മ​ൽ വാ​രി​ക്ക​ൻ (8), ജോ​ഹ​ൻ ല​യി​ൻ (1), ജെ​യ്ഡ​ൻ സീ​ൽ​സ് (6 നോ​ട്ടൗ​ട്ട്) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു ബാ​റ്റ​ർ​മാ​രു​ടെ സം​ഭാ​വ​ന​ക​ൾ.

മൂ​ന്നാം ഓ​വ​റി​ൽ ച​ന്ദ​ർ​പോ​ളി​നെ വി​ക്ക​റ്റ് കീ​പ്പ​ർ ധ്രു​വ് ജു​റ​ലി​ന്റെ ഗ്ലൗ​സി​ലെ​ത്തി​ച്ച് സി​റാ​ജ് തു​ട​ങ്ങി. താ​മ​സി​യാ​തെ കാം​ബെ​ലും ജു​റ​ലി​ന്റെ ക​ര​ങ്ങ​ളി​ലൊ​തു​ങ്ങി. ബും​റ​ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. ബ്രാ​ണ്ട​നെ സി​റാ​ജ് ബൗ​ൾ​ഡാ​ക്കി​യ​പ്പോ​ൾ അ​ത​നാ​സെ​യെ രാ​ഹു​ൽ ക്യാ​ച്ചെ​ടു​ത്തു. ഇ​തോ​ടെ നാ​ലി​ന് 42 റ​ൺ​സി​ലേ​ക്ക് പ​ത​റി വി​ൻ​ഡീ​സ്. ഹോ​പ്പി​ന്റെ ചെ​റു​ത്തു​നി​ൽ​പ് കു​റ്റി തെ​റി​പ്പി​ച്ച് തീ​രു​മാ​ന​മാ​ക്കി സ്പി​ന്ന​ർ കു​ൽ​ദീ​പ് ‍യാ​ദ​വ്. ല​ഞ്ചി​ന് പി​രി​യു​മ്പോ​ൾ അ​ഞ്ചി​ന് 90. ചേ​സി​നെ​യും സി​റാ​ജ് മ​ട​ക്കി. ജു​റ​ലി​ന് മ​റ്റൊ​രു ക്യാ​ച്ച്. പി​യേ​ര​യെ സ്പി​ന്ന​ർ വാ​ഷി​ങ്ട​ൺ സു​ന്ദ​ർ വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​ടു​ക്കി. സ്കോ​ർ 150ലെ​ത്തി​യ​പ്പോ​ൾ എ​ട്ടാ​മ​നാ​യി ഗ്രീ​വ്സും. ബും​റ​യു​ടെ പ​ന്തി​ൽ സ്റ്റ​മ്പി​ള​കി.

ലെ​യി​നി​നെ ഇ​തേ രീ​തി​യി​ൽ​ത്ത​ന്നെ ബും​റ പ​റ​ഞ്ഞു​വി​ട്ടു. വാ​രി​ക്ക​ൻ ജു​റ​ലി​ന് നാ​ലാം ക്യാ​ച്ചും കു​ൽ​ദീ​പി​ന് ര​ണ്ടാം വി​ക്ക​റ്റും സ​മ്മാ​നി​ച്ച​തോ​ടെ വി​ൻ​ഡീ​സ് 162ന് ​ഓ​ൾ ഔ​ട്ട്. 14 ഓ​വ​റി​ൽ മൂ​ന്നു മെ​യ്ഡ​ന​ട​ക്കം 40 റ​ൺ​സ് വ​ഴ​ങ്ങി​യാ​ണ് സി​റാ​ജ് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ബും​റ 14 ഓ​വ​റി​ൽ 42 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്തു. ചാ​യ​ക്ക് ശേ​ഷം തു​ട​ങ്ങി​യ മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ജ​യ്സ്വാ​ൾ-​രാ​ഹു​ൽ ഓ​പ​ണി​ങ് സ​ഖ്യം ഇ​ന്ത്യ​യെ 68 റ​ൺ​സ് വ​രെ കൊ​ണ്ടു​പോ​യി. ഇ​രു​വ​രും ബാ​റ്റ് ചെ​യ്യ​വെ ഇ​ട​ക്ക് മ​ഴ കാ​ര​ണം ക​ളി നി​ർ​ത്തി​വെ​ച്ചു. ജ​യ്സ്വാ​ളി​നെ സീ​ൽ​സ് എ​റി​ഞ്ഞ 19ാം ഓ​വ​റി​ൽ വി​ക്ക​റ്റി​ന് പി​റ​കി​ൽ ഹോ​പ് പി​ടി​കൂ​ടി. സാ​യി ഒ​രി​ക്ക​ൽ​ക്കൂ​ടി പ​രാ​ജി​ത​നാ​യി ചേ​സി​ന്റെ പ​ന്തി​ൽ വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​ടു​ങ്ങി. ര​ണ്ട് വി​ക്ക​റ്റി​ന് 90ൽ ​നി​ൽ​ക്കെ​യാ​ണ് രാ​ഹു​ലി​ന് കൂ​ട്ടാ​ളി​യാ​യി ഗി​ല്ലെ​ത്തി​യ​ത്.

Tags:    
News Summary - IND vs WI: KL Rahul Hits Century, Fifty for Gill, India leads first innings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.