ഐ.സി.സി വനിത ഏകദിന ലോകകപ്പ് മത്സരക്രമമായി; ആദ്യ മത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

ന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന ഐസിസി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025ന്റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബർ 30ന് ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയ ടീമുകളായ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഒക്ടോബർ ഒന്നിന് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ന്യൂസിലാൻഡിനെയും നേരിടും.

എട്ട് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. റൗണ്ട് റോബിൻ ഫോർമാറ്റിൽ എല്ലാ ടീമുകളും ടൂർണമെന്റിൽ ഒരു തവണ പരസ്പരം മത്സരിക്കും. പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. ഒക്ടോബർ 29, 30 തിയതികളിലാണ് ലോകകപ്പിലെ സെമി ഫൈനൽ നടക്കുക. നവംബർ രണ്ടിനാണ് ഫൈനൽ മത്സരം നടക്കുന്നത്.

2005ലും 2017ലും ഫൈനലിൽ പ്രവേശിച്ചങ്കിലും ഇതുവരെ വനിത ലോകകപ്പിൽ മുത്തമിടാൻ ഇന്ത്യയ്ക്കായിട്ടില്ല. ഏഴ് തവണ ഓസ്ട്രേലിയയും നാല് തവണ ഇം​ഗ്ലണ്ടും ഒരു തവണ ന്യൂസിലാൻഡും മാത്രമാണ് വനിത ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ടീമുകൾ.

Tags:    
News Summary - ICC Women's ODI World Cup schedule announced; first match between India and Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.