സൂര്യകുമാർ യാദവ്

അ​ടു​ത്ത ല​ക്ഷ്യം ഒ​ളി​മ്പി​ക്സ് -​സൂ​ര്യ​കു​മാ​ർ

മുംബൈ: 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടുക എന്നതാണ് തന്റെ അടുത്ത വലിയ ലക്ഷ്യമെന്ന് ഇന്ത്യൻ ട്വന്റി20 നായകൻ സൂര്യകുമാർ യാദവ്. അതേവർഷം ട്വന്റി20 ലോകകപ്പും നടക്കുന്നുണ്ട്. ആ കിരീടം കൂടി നിലനിർത്തി ഹാട്രിക് തികക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രസക്തഭാഗങ്ങൾ:

ധോണിയുടെ ഉപദേശം

കപിൽദേവ്, എം.എസ്. ധോണി, രോഹിത് ശർമ തുടങ്ങിയ ഇതിഹാസ നായകരുടെ നിരയിലേക്ക് ഞാനും എത്തിയെന്നത് വലിയ നേട്ടമാണ്. 2024ലും 2026ലും തുടർച്ചയായി ലോകകപ്പ് നേടാനായ സവിശേഷമായ അനുഭവമുണ്ടായി. സ്വന്തം നാട്ടിൽ കിരീടം നേടുക എന്നത് വലിയ സ്വപ്നമായിരുന്നു. ടൂർണമെന്റിനുമുമ്പ് ധോണിയെ കണ്ടപ്പോൾ ധൈര്യത്തോടെ കളിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. നമുക്ക് നല്ലൊരു ടീമുണ്ടെന്നും ധൈര്യത്തോടെ കളിച്ചാൽ തീർച്ചയായും വിജയിക്കുമെന്നും. ജയത്തിന് ശേഷമുള്ള ധോണിയുടെ പ്രതികരണം അത്ഭുതകരമായിരുന്നു.

സ്വന്തം ഫോമില്ലായ്മ

കായികരംഗത്ത് വിജയത്തേക്കാൾ കൂടുതൽ പരാജയങ്ങൾ ഉണ്ടാകും. സ്വയം സത്യസന്ധനായിരിക്കുക എന്നതാണ് പ്രധാനം. ഓരോ കളിക്കാരന്റെയും സ്വഭാവം മനസ്സിലാക്കി പെരുമാറുന്നതാണ് നല്ലൊരു ലീഡറുടെ ഗുണം. ആരെ എപ്പോൾ പ്രോത്സാഹിപ്പിക്കണമെന്ന് തിരിച്ചറിയണം. പരിശീലകൻ ഗൗതം ഗംഭീറുമായി മികച്ച ധാരണയിൽ ടീമിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കുകയാണ്.

തീരാത്ത ആഘോഷം

ലോകകപ്പ് വിജയത്തിനുശേഷം പിറ്റേന്ന് രാവിലെ എട്ടുമണി വരെ ടീം ആഘോഷത്തിലായിരുന്നു. നിലവിൽ വിശ്രമിക്കാനാണ് തീരുമാനം. അതിനുശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്കായി തയാറെടുക്കും.

Tags:    
News Summary - Next goal is Olympics -Suryakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT