സഞ്ജു സാംസണും ഋ​തുരാജ് ഗെയ്‌ക്‌വാദും

ഗെയ്‌ക്‌വാദിന് അർധ സെഞ്ച്വറി; അയർലൻഡിന് 186 റൺസ് വിജയലക്ഷ്യം

ഡബ്ലിൻ: അയർലൻഡ് പര്യടനത്തിലെ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ ഋ​തുരാജ് ഗെയ്‌ക്‌വാദും(58) വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സഞ്ജു സാംസണും(40) റിങ്കു സിംഗും (38) ചേർന്നാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

18 റൺസെടുത്ത് ക്രെയ്ഗ് യംഗിന് വിക്കറ്റ് നൽകി ഒാപണർ യശസ്വി ജയ്‌സ്‌വാളാണ് അദ്യം പുറത്തായത്. പിറകെ കഴിഞ്ഞ കളിയിലെ ആവർത്തനം പോലെ നിലയുറപ്പിക്കും മുൻപെ തിലക് വർമ (1) പുറത്തായി. തുടർന്ന് സഞ്ജുവും ഗെയ്ക് വാദും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ അതിവേഗം നൂറ് കടന്നു.

26 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമുൾപ്പെടെ 40 റൺസെടുത്ത സഞ്ജു ബെൻ വൈറ്റിന്റെ പന്തിൽ സ്ക്വയർ കട്ടിന് ശ്രമിക്കവെ ബാറ്റിൽ തട്ടിൽ സ്റ്റംപിൽ കയറുകയായിരുന്നു. തുടർന്നെത്തിയ റിങ്കു സിങ് ഗെയ്ക്വാദിന് മികച്ച പിന്തുണ നൽകി. 43 പന്തിൽ ആറ് ഫോറും ഒരു സിസ്കും സഹിതം 58 റൺസെടുത്ത ഋ​തുരാജ് ഗെയ്‌ക്‌വാദ് മക്കാർത്തിക്ക് വിക്കറ്റ് നൽകിയാണ് മടങ്ങിയത്.

21 പന്തിൽ മൂന്ന് സിക്സറും രണ്ടുഫോറുമുൾപ്പെടെ 38 റൺസെടുത്ത റിങ്കു സിങ് അവസാന ഓവറിൽ മാർക്ക് അഡയറിനെ കൂറ്റനടിക്ക് ശ്രമിക്കവെ യംഗ് പിടിച്ച് പുറത്താക്കുകയായിരുന്നു. 16 പന്തിൽ രണ്ടു സിക്സറുൾപ്പെടെ 22 റൺസെടുത്ത ശിവംദുബെയും റൺസൊന്നുമെടുക്കാതെ വാഷിങ്ടൺ സുന്ദറും പുറത്താകാതെ നിന്നു. അയർലൻഡിന് വേണ്ടി ബാരി മെക്കാർത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.  

Tags:    
News Summary - Half century for Gaikwad; Ireland set a target of 186 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.