‘ഹാർദിക് പാണ്ഡ്യ എന്തുകൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിലില്ല!’; ആശ്ചര്യം പ്രകടിപ്പിച്ച് ഓസീസ് ഇതിഹാസ താരം

ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് മുൻ ആസ്ട്രേലിയൻ ഇതിഹാസ താരം ഇയാൻ ചാപ്പൽ.

പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ എന്നീ പ്രധാന താരങ്ങളുടെ അഭാവത്തിലും ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസീസ് ഒമ്പത് വിക്കറ്റിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. പകരക്കാരനായി കാമറൂൺ ഗ്രീനിനെ പ്ലെയിങ് ഇലവനിൽ കളിപ്പിച്ചത് നിർണായകമായെന്നാണ് വിലയിരുത്തൽ.

പാണ്ഡ്യക്ക് 2018 മുതൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംകിട്ടിയിട്ടില്ല. നിലവിൽ ഇന്ത്യയുടെ ട്വന്‍റി20 ടീം ക്യാപ്റ്റനാണ്. ‘പാണ്ഡ്യക്ക് അധികനേരം പന്തെറിയാൻ കഴിയില്ലെന്നാണ് പലരും പറയുന്നത്. എന്നാൽ, നിങ്ങൾ മെഡിക്കൽ വിദഗ്ധർ പറയുന്നത് ശ്രദ്ധിക്കുകയോ, ക്രിക്കറ്റ് പണ്ഡിറ്റുകളുമായി സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ? പാണ്ഡ്യ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണം. അവൻ നല്ലൊരു ബാറ്ററാണ്, മാന്യമായി പന്തെറിയും, നല്ലൊരു ഫീൽഡർ കൂടിയാണ്’ -ചാപ്പൽ ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയോട് പറഞ്ഞു.

ടീം സന്തുലിതമാകാൻ ആസ്ട്രേലിയക്ക് കാമറൂൺ ഗ്രീനിനെയും ഇന്ത്യക്ക് ഹാർദിക് പാണ്ഡ്യയെയും വേണമെന്നും ചാപ്പൽ വ്യക്തമാക്കി.

Tags:    
News Summary - Don't understand why Hardik Pandya isn't in the Indian Test team, says Ian Chappell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.