അനിൽ കും​​െബ്ലയോ വി.വി.എസ്​ ലക്ഷ്​മണോ ഇന്ത്യൻ ക്രിക്കറ്റ്​ ടീം പരിശീലകനാവും

ന്യൂഡൽഹി: അനിൽ കും​െബ്ലയോ വി.വി.എസ്​ ലക്ഷ്​മണോ ഇന്ത്യൻ ക്രിക്കറ്റ്​ ടീം പരിശീലകനാവുമെന്ന്​ റിപ്പോർട്ട്​. സൗരവ്​ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള സമിതി ഇരുവരുമായും ആശയവിനിമയം നടത്തിയെന്നാണ്​ വാർത്ത. ട്വന്‍റി 20 ലോകകപ്പിന്​ പിന്നാലെ രവിശാസ്​ത്രിയുടെ കാലാവധി കഴിയുന്നതിനെ തുടർന്നാണ്​ ഇന്ത്യ പുതിയ പരിശീലകനെ തേടുന്നത്​.

2016-17 കാലയളവിൽ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റ്​ ടീമിന്‍റെ പരിശീലകനായിരുന്നു. സചിൻ തെൻഡുൽക്കർ, വി.വി.എസ്​.ലക്ഷ്​മൺ എന്നിവരുൾപ്പെ​ട്ടെ സമിതിയാണ്​ കുംബ്ലെയെ പരി​ശീലകനായി നിയമിച്ചത്​. പിന്നീട്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുമായുള്ള അഭിപ്രായ ഭിന്നതകളാണ്​ കുംബ്ലെക്ക്​ ടീമിന്​ പുറത്തേക്കുള്ള വഴി തുറന്നതെന്നാണ്​ സൂചന.

കുംബ്ലെക്കൊപ്പം നിലവിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ മെന്‍ററായ ലക്ഷ്​മണനേയും ബി.സി.സി.ഐ സമീപിച്ചിട്ടുണ്ട്​. കുംബ്ലെയിൽ മാറ്റിയത്​ സംബന്ധിച്ച്​ ബി.സി.സി.ഐയിലെ ഒരു വിഭാഗത്തിന്​ തന്നെ അതൃപ്​തിയുണ്ടെന്നാണ്​ സൂചന. 100ലധികം ടെസ്റ്റുകൾ കളിച്ച പരിചയ ഇരു താരങ്ങൾക്കുമുണ്ട്​. ഇതിനൊപ്പം ഇരുവരും പരി​ശീലകരായും തിളങ്ങിയിട്ടുണ്ട്​.

Tags:    
News Summary - BCCI May Approach Anil Kumble, VVS Laxman For Head Coach's Post: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.