പരിക്കേറ്റ ഹെയ്സൽവുഡും ഫോമൗട്ട് മക്സ്വീനിയും പുറത്ത്; അവസാന രണ്ട് ടെസ്റ്റിനുള്ള ആസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റ് മത്സരത്തിനുള്ള ആസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരത്തിൽ ടീമിന്‍റെ ഭാഗമായിരുന്ന യുവ ഓപ്പണിങ് ബാറ്റർ നഥാൻ മക്സ്വീനിയെ ടീമിൽ നിന്നും പുറത്താക്കി. മൂന്ന് മത്സരത്തിൽ നിന്നും 72 റൺസ് മാത്രമാണ് താരം നേടിയത് 19 വയസുകാരൻ സാം കോൺസ്റ്റാസാണ് പകരം 15 അംഗ സ്കോഡിലെത്തിയത്. ഇന്ത്യക്കെതിരെയുള്ള പരിശീലന മത്സരത്തിൽ പ്രൈം മിനിസറ്റർ ഇലവന് വേണ്ടി കോൺസ്റ്റാസ് സെഞ്ച്വറി നേടിയിരുന്നു.

പരിക്കേറ്റ ജോഷ് ഹെയ്സൽവുഡിനെയും അടുത്ത മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഷോൺ അബോട്ട്, ബ്യൂ വെബ്സ്റ്റർ, ജയ് റിച്ചാർഡ്സൺ എന്നിവരെയും ആസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി. അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ ഹെയ്സൽവുഡിന് പകരം ടീമിലെത്തിയ സ്കോട്ട് ബോളണ്ട് തന്നെയായിരിക്കും മൂന്നാം മത്സരത്തിലും ടീമിലെത്തുക. അഡ്ലെയ്ഡ് ടെസ്റ്റിൽ താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു.

മൂന്ന് മത്സരത്തിലും ഫോം കണ്ടെത്താൻ വിഷമിച്ച ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജക്കും ഓൾറൗണ്ടർ മിച്ചൽ മാർഷിനും വീണ്ടും നറുക്ക് വീണു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് അടുത്ത രണ്ട് മത്സരങ്ങൾ അരങ്ങേറും. നാലാം മത്സരം ഡിസംബർ 26ന് എം.സി.ജയിൽ ആരംഭിക്കും.

ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്കോട് ബോളാണ്ട്, അലക്സ് കാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോൺ, മിച്ചല്‍ മാർഷ്, ജയ് റിച്ചാർഡ്സൺ, മിച്ചല്‍ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.

Tags:    
News Summary - australian team against India in last two game of bOrder Gavaskar trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.