കിങ്സ്റ്റൻ: ജയത്തോടെ മടക്കം ആഗ്രഹിച്ച വിൻഡീസ് സൂപ്പർ താരം ആന്ദ്രെ റസ്സലിന്റെ സ്വപ്നത്തെ തല്ലിക്കെടുത്തി ആസ്ട്രേലിയ. ഓസീസ് ബാറ്റർമാരായ ജോഷ് ഇൻഗ്ലിസും കാമറൂൺ ഗ്രീനും കത്തിക്കയറിയ മൽസരം ആസ്ട്രേലിയ സ്വന്തമാക്കി.
ഇൻഗ്ലിസിന്റെയും (33 ബോളിൽ 78 നോട്ടൗട്ട്) ഗ്രീനിന്റെയും (32 ബോളിൽ 56 നോട്ടൗട്ട്) അർധ സെഞ്ചറിക്കരുത്തിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20യിൽ ആസ്ട്രേലിയക്ക് 8 വിക്കറ്റ് ജയം. ഈ മത്സരത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് ആന്ദ്രെ റസ്സൽ പ്രഖ്യാപിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. റസൽ 15 ബോളിൽ 36 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ആസ്ട്രേലിയ 15.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.
ജോഷ് ഇൻഗ്ലിസാണ് പ്ലെയർ ഓഫ് ദ മാച്ച്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ആസ്ട്രേലിയ 2– 0ന് മുന്നിലായി. 26നാണ് മൂന്നാം മത്സരം. ‘എന്റെ ഹോം ഗ്രൗണ്ടിൽ, നാട്ടുകാർക്കു മുന്നിൽ അവസാന മത്സരം കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഈ യാത്രയിൽ കൂടെനിന്ന എല്ലാവർക്കും നന്ദി’– മുപ്പത്തിയേഴുകാരൻ റസ്സൽ മത്സരശേഷം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.