ടീം ഇന്ത്യയെ രക്ഷിക്കുക ബൗളിങ് വഴങ്ങുന്ന ബാറ്റർമാരെന്ന് അനിൽ കും​​െബ്ല

മുംബൈ: ടീം ഇന്ത്യ ലോകകപ്പ് സെമിയിൽ നാണംകെട്ട് മടങ്ങിയതിനെ കുറിച്ച ചർച്ചകളിലാണ് രാജ്യം. ബാറ്റിങ്ങാണോ അതോ ബൗളിങ്ങാണോ പാളിയത്, അതല്ല മൊത്തം ടീമും പരാജയമായിരുന്നോ തുടങ്ങി അന്വേഷണങ്ങൾ പലതാണ്. പവർ​​േപ്ല ഓവറുകളിലെ കളി മുതൽ വെറ്ററൻ പടയുടെ ആധിപത്യം വരെ വഴിവിട്ട ചർച്ചകളുമുണ്ട്. ഒരു സൂര്യകുമാർ കൂ​ടി ​പിറക്കണമെന്ന പ്രാർഥനകളും വേറെ.

എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിനെ വലിയ പോരിടങ്ങളിൽ രക്ഷിക്കാൻ പുതിയ വഴി നിർദേശിക്കുകയാണ് മുൻ നായകൻ അനിൽ കും​െബ്ല. ബാറ്റിങ് അറിയുന്നതിനൊപ്പം നന്നായി പ​ന്തെറിയുക കൂടി ചെയ്യുന്നവരാകണം നമ്മുടെ ബാറ്റർമാരെന്നാണ് കും​െബ്ലയുടെ നിർദേശം.

ഇംഗ്ലണ്ട് ടീമിൽ ഇതുപോലൊരു ബാലൻസ് ഏവർക്കുമറിയാവുന്നതാണെന്നും അതുതന്നെയാണ് ഇന്ത്യക്കും വേണ്ടതെന്നും കും​െബ്ല പറയുന്നു.

''ബൗളർമാർ ബാറ്റു ചെയ്യുന്നവരാകുന്നതിനെ കുറിച്ചാണ് ഇവിടെ ചർച്ച. ഇന്ത്യൻ ക്രിക്കറ്റിൽ എനിക്കു പറയാനുള്ളത്, പന്തെറിയാൻ അറിയുന്ന ബാറ്റർമാർ വേണമെന്നതാണ്. അതാണ് ഇംഗ്ലണ്ടിന്റെ പ്രത്യേകത. എല്ലായിടത്തും വേ​ണ്ടത്ര ആളുകളുണ്ട്. അവർ ലിയാങ് ലിവിങ്സ്റ്റോണിനെ ഉപയോഗപ്പെടുത്തി. മുഈൻ അലി ഈ ടൂർണമെന്റിൽ കാര്യമായി പന്തെറി​ഞ്ഞതേയില്ല. അത്തരം സാധ്യതകളാണ് നമുക്കും വേണ്ടത്''- കും​െബ്ല അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച അഡ്ലെയ്ഡിൽ 10 വിക്കറ്റിനാണ് തോൽവി ചോദിച്ചുവാങ്ങിയത്. ആദ്യം ബാറ്റുചെയ്ത ടീം ബാറ്റിങ്ങിൽ പാളിയെന്നു മാത്രമല്ല, രണ്ടാമതു ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെതിരെ ബൗളിങ്ങിലും പരാജയമായി. ഇതോടെ വൻവീഴ്ച ചോദിച്ചുവാങ്ങുകയായിരുന്നു.

ടീം ​സെലക്ഷനിലും മാറ്റമുണ്ടാകണമെന്ന് കും​െബ്ല പറയുന്നു. ''ഇന്ത്യ എ ടീമിൽ പോലും ബൗളിങ് അറിയാത്ത ബാറ്റർമാരെയാണ് എടുക്കുന്നത്. അതു മാറണം''- താരം പറഞ്ഞു. 

Tags:    
News Summary - Anil Kumble after India’s semifinal loss – ‘Team needs more batters who can bowl’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.