പാകിസ്താൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്താൻ

കാബൂൾ: പാകിസ്താൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്താൻ. പാകിസ്താനൂം അഫ്ഗാനിസ്താനും പുറമേ ​ശ്രീലങ്കയാണ് സീരിസിൽ കളിക്കുള്ള മറ്റൊരു ടീം. പാകിസ്താൻ ആക്രമണത്തിൽ അഫ്ഗാനിസ്താനിൽ യുവതാരങ്ങൾ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കം.

ഹൃദയഭേദകമായ സംഭവത്തിൽ, ഉർഗുൻ ജില്ലയിൽ നിന്നുള്ള മൂന്ന് കളിക്കാർ (കബീർ, സിബ്ഗത്തുള്ള, ഹാരൂൺ) എന്നിവരോടൊപ്പം അഞ്ച് നാട്ടുകാരും രക്തസാക്ഷികളായി, ഏഴ് പേർക്ക് പരിക്കേറ്റു. പുതിയ സാഹചര്യത്തിൽ പാകിസ്താൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെന്നും അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

മൂന്ന് ക്രിക്കറ്റ് താരങ്ങളുൾപ്പടെ എട്ട് പേർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്താൻ

കാബൂൾ: മൂന്ന് ക്രിക്കറ്റ് താരങ്ങളുൾപ്പടെ എട്ട് പേർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്താൻ. ഉർഗുണിൽ നിന്ന് ഷഹാറാണയിലേക്കുള്ള യാത്രക്കിടെയാണ് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പാകിസ്താൻ അതിർത്തിയായ പാകതികയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഇവർ​ക്ക് നേരെ ആക്രമണമുണ്ടായത്.

കബീർ, സിബ്ഗബ്ത്തുള്ളി, ഹാറൂൺ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മറ്റ് അഞ്ച് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.ആക്രമണത്തെ തുടർന്ന് പാകിസ്താനും ശ്രീലങ്കയും കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും അഫ്ഗാനിസ്താൻ പിന്മാറി.

ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് പാകിസ്താന്റേത് ഭീരത്വ ആക്രമണമാണെന്നും വിശേഷിപ്പിച്ചു. അതേസമയം, അഫ്ഗാനിലെ പാക്തിക പ്രവിശ്യയിൽ പാകിസ്താൻ വ്യാപക ആക്രമണം നടത്തുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags:    
News Summary - Afghanistan pull out of Tri-Nation Series after Pakistan's airstrikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.