17 റൺസ് ജയം; ട്വന്റി20 പരമ്പരയും തൂത്തുവാരി ഇ​ന്ത്യ

കൊ​ൽ​ക്ക​ത്ത: മു​ഴു​വ​ൻ സ​മ​യ നാ​യ​ക​നാ​യ ശേ​ഷ​മു​ള്ള ആദ്യ പരമ്പരകളിൽ രോഹിത് ശർമക്ക് നൂറിൽ നൂറ്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരക്കുപിന്നാലെ ട്വന്റി20 പരമ്പരയും തൂത്തുവാരി ഇന്ത്യ ആധിപത്യമുറപ്പിച്ചു.

മൂന്നാം ട്വന്റി20യിൽ 17 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത് അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 184 റ​ൺ​സടിച്ച ഇന്ത്യ വിൻഡീസ് ഇന്നിങ്സ് ഒമ്പതിന് 167ലൊതുക്കി. മൂന്നു വിക്കറ്റെടുത്ത ഹർഷൽ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ദീപക് ചഹാറും വെങ്കിടേഷ് അയ്യരും ശർദുൽ ഠാകൂറും ചേർന്നാണ് വിൻഡീസിനെ തളച്ചത്. 61 റൺസെടുത്ത നികോളാസ് പൂരൻ മാത്രമാണ് കരീബിയൻനിരയിൽ പിടിച്ചുനിന്നത്.

നേരത്തേ 31 പ​ന്തി​ൽ 65 റ​ൺ​സ​ടി​ച്ച സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ന് ക​രു​ത്താ​യ​ത്. 19 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 35 റ​ൺ​സ് നേ​ടി​യ വെ​ങ്കി​ടേ​ഷ് അ​യ്യ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഇ​രു​വ​രും ചേ​ർ​ന്ന് നാ​ലാം വി​ക്ക​റ്റി​ൽ 37 പ​ന്തി​ൽ കൂ​​ട്ടി​ച്ചേ​ർ​ത്ത​ത് 91 റ​ൺ​സ്.

ഇ​ഷാ​ൻ കി​ഷ​നും (31 പ​ന്തി​ൽ 34) ശ്രേ​യ​സ് അ​യ്യ​രും (16 പ​ന്തി​ൽ 25) ആ​ണ് ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി​യ മ​റ്റു ര​ണ്ടു​പേ​ർ. പ​ര​മ്പ​ര​യി​ൽ ആ​ദ്യ​മാ​യി അ​വ​സ​രം ല​ഭി​ച്ച ഋ​തു​രാ​ജ് ഗെ​യ്ക്‍വാ​ദും (എ​ട്ടു പ​ന്തി​ൽ നാ​ല്) നാ​ലാം ന​മ്പ​റി​ലേ​ക്കി​റ​ങ്ങി​യ രോ​ഹി​തും (15 പ​ന്തി​ൽ ഏ​ഴ്) ചെ​റി​യ സ്കോ​റി​ൽ പു​റ​ത്താ​യി.

മൂ​ന്നാം ഓ​വ​റി​ൽ ഗെ​യ്ക്‍വാ​ദ് മ​ട​ങ്ങി​യ​ശേ​ഷം കി​ഷ​നും ശ്രേ​യ​സും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 32 പ​ന്തി​ൽ അ​ർ​ധ സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യെ​ങ്കി​ലും ഇ​രു​വ​രും അ​ടു​ത്ത​ടു​ത്ത് പു​റ​ത്താ​യി. പി​ന്നാ​ലെ രോ​ഹി​ത് താ​ളം ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ക​യും ചെ​യ്ത​​തോ​ടെ ഇ​ന്ത്യ 15-ാം ഓ​വ​റി​ൽ നാ​ലി​ന് 94 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി.

തു​ട​ർ​ന്നാ​യി​രു​ന്നു സൂ​ര്യ​കു​മാ​ർ-​വെ​ങ്കി​ടേ​ഷ് ഷോ. ​സൂ​ര്യ​കു​മാ​ർ ഏ​ഴു സി​ക്സും ഒ​രു ഫോ​റും പാ​യി​ച്ച​പ്പോ​ൾ വെ​ങ്കി​ടേ​ഷ് ര​ണ്ടു സി​ക്സും നാ​ലു ഫോ​റും നേ​ടി.

വി​ൻ​ഡീ​സ് നി​ര​യി​ൽ ജേ​സ​ൺ ഹോ​ൾ​ഡ​ർ, റൊ​മാ​രി​യോ ഷെ​ഫേ​ർ​ഡ്, റോ​സ്റ്റ​ൺ ചേ​സ്, ഹെ​യ്ഡ​ൻ വാ​ൽ​ഷ്, ഡൊ​മി​നി​ക് ഡ്രെ​യ്ക്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റെ​ടു​ത്തു. ഇ​ന്ത്യ​ക്കാ​യി പേ​സ​ർ ആ​വേ​ശ് ഖാ​ൻ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

Tags:    
News Summary - 17-run win; India sweep Twenty20 series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.