ചുവന്ന നിറത്തിൽ ആകാശം; പരിഭ്രാന്തരായി ഷാങ്ഹായ് നിവാസികൾ, സംഭവിച്ചത് ...

ചൈനയിലെ ഷാങ്ഹായ് തുറമുഖ നഗരത്തോട് ചേർന്നുള്ള ഷൗഷനിൽ നിന്നുള്ള വിഡിയോകളും ചിത്രങ്ങളുമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. രക്ത ചുവപ്പ് നിറത്തിൽ പടർന്നുകിടക്കുന്ന ആകാശം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ചൈനീസ് സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളായ വെയ്‌ബോയിലും സിനയിലുമാണ് ചുവന്ന ആകാശത്തിന്റെ ചിത്രങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്.

ഇത്തരത്തിലൊരു ആകാശത്തെ ആദ്യമായി കാണുന്നതിലുള്ള സംഭ്രമവും അത്ഭുതവും കൊണ്ട് വിഡിയോകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പലരും എന്തോ അത്യാഹിതം വരാന്‍ പോകുന്നുവെന്ന നിലക്ക് തന്നെ അവശ്യസാധനങ്ങൾ ശേഖരിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. ചൈനയിലെ പുതിയ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് മുമ്പേ വന്ന ഈ പ്രതിഭാസം ഒരു മോശം ശകുനമാണെന്നും നിരവധി നെറ്റിസൺമാർ അഭിപ്രായപ്പെട്ടു.

എന്നാൽ സമൂഹമാധ്യമങ്ങളിൽ ചുവന്ന ആകാശത്തിന്‍റെ ചിത്രം വൈറലായതോടെ പ്രതിഭാസത്തിന് വിശദീകരണവുമായി ചൈനയിലെ മാധ്യമങ്ങൾ തന്നെ രംഗത്തെത്തി. കാലാവസ്ഥ മാറ്റത്തിന്‍റെ ഫലമായി അന്തരീക്ഷത്തിൽ കൂടുതൽ ജലം പറ്റിപ്പിടിച്ച് ഉണ്ടാകുന്ന എയറോസോളുകളാണ് ചുവപ്പിന് കാരണം. എയറോസോളുകളിലേക്ക് മത്സ്യബന്ധനബോട്ടുകളിലെ പ്രകാശം റിഫ്രാക്ട്(അപവര്‍ത്തനം) ചെയ്തതാണ് പ്രതിഭാസത്തിന് കാരണമെന്ന് ഷൗഷാൻ മെറ്റീരിയോളജിക്കൽ ബ്യൂറോയിലെ ജീവനക്കാർ അഭിപ്രായപ്പെട്ടതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Video: Sky over Chinese city turns blood red and triggers panic among locals; here's why it happened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.