ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സാഹസിക വിനോദമായ ബഞ്ചി ജമ്പിങ്ങിനിടെയുണ്ടായ അപകടത്തിന്റെ വിഡിയോ പുറത്തുവന്നു. . തപോവൻ-ശിവപുരി റോഡിലെ ത്രിൽ ഫാക്ടറി അഡ്വഞ്ചർ പാർക്കിൽ ബുധനാഴ്ചയാണ് 180 അടി ഉയരത്തിൽനിന്നാണ് കയർ പൊട്ടി യുവാവ് വീണത്. സംഭവത്തിന്റെ സിസി.ടിവി ദൃശ്യങ്ങൾ വ്യാഴാഴ്ച പുറത്തുവന്നു, ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരിക്കേറ്റയാൾ ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ 24 കാരനായ സോനു കുമാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ട്.
സാഹസിക വിനോദത്തിനായി സോനു ശിവപുരിയിൽ പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഞ്ചി ജമ്പിങ്ങിനിടെ പെട്ടെന്ന് കയർ പൊട്ടുകയും, 180 അടി ഉയരത്തിൽ നിന്ന് വീണു. ഒരു ടിൻഷീറ്റിട്ട ഷെഡിന് മുകളിലാണ് വീണത് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ഒരാൾ തന്റെ സുഹൃത്ത് ഇന്നലെ ഋഷികേശിലെ ത്രിൽ ഫാക്ടറിയിൽ ബഞ്ചി ജമ്പിങ്ങിനായി പോയെന്നും, അദ്ദേഹത്തിന് വലിയ അപകടം സംഭവിച്ചുവെന്നും റിപ്പോർട്ട് ചെയ്തു.
എന്താണ് ബഞ്ചി ജമ്പിങ്?
ബഞ്ചി ജമ്പിങ് എന്നത് ഒരു സാഹസിക കായിക വിനോദമാണ്, ഒരാളുടെ കാലുകൾ കെട്ടി ഒരു വലിയ ഇലാസ്റ്റിക് കയർ ഉപയോഗിച്ച് ഉയരമുള്ള പ്രതലത്തിൽനിന്ന് താഴേക്ക് ചാടുന്നു, ഇലാസ്റ്റികതയുള്ള കയറായതിനാൽ താഴേക്കു ചാടിയപോലെ കുറച്ച് മുകളിലേക്ക് വരികയും ചെയ്യും. ഈ സാഹസിക വിനോദം ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും ആസ്വദിക്കപ്പെടുന്ന ഒരു തരം എക്സ്ട്രീം സ്പോർട്സ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.