ഇത് ശരിക്കുള്ള ബില്ലാണോ, അതോ സാംപി​ളോ; ചെന്നൈ റസ്റ്റാറന്റിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോൾ കിട്ടിയ ബില്ല് കണ്ട് ഞെട്ടി എൻ.ആർ.ഐ ബാലൻ

​ചെന്നൈയിലെ റസ്റ്റാറന്റിൽ ഭക്ഷണം കഴിച്ചപ്പോൾ കിട്ടിയ ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുന്ന എൻ.ആർ.ഐ ബാല​നാണ് ഇപ്പോൾ ഇന്റർനെറ്റിലെ സംസാര വിഷയം. 2025 ഡിസംബർ ഏഴിന് ഗീതം റസ്റ്റാറന്റിലാണ് സംഭവം. അമ്മക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു കുട്ടി. ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം ബില്ല് പേ ചെയ്തപ്പോഴാണ് കുട്ടി ​ഞെട്ടിയത്. തുടർന്ന് തങ്ങൾ കഴിഞ്ഞ ഭക്ഷണം എന്തൊക്കെയാണെന്നും അതിന് എന്തുവില വരുമെന്നും തിരയുകയാണ് കുട്ടി.

ബോബി കോൺ മഞ്ചൂരിയൻ, ബോണ്ട, ദഹി പപ്ടി, സ്പെഷ്യൽ ഫലൂദ, ഇഡ്‍ലി, പനീർ മസാല ദോശ, ​വെജ് നൂഡിൽസ് എന്നീ ഐറ്റങ്ങളാണ് ഇവർ കഴിച്ചത്. ഏഴ് ഐറ്റംസിന് ഏതാണ്ട് 1502 രൂപയാണ് ചെലവായത്. ഇത്രയും കഴിച്ചിട്ടും ഇത്ര കുറച്ചു പൈസയേ ആയുള്ളൂ എന്നാണ് ആ കുഞ്ഞിക്കണ്ണുകളിലെ സംശയം. ന്യൂസിലൻഡിലാണ് ഈ കുടുംബം കഴിയുന്നത്. അവിടെ രണ്ടു മൂന്നു ഫുഡ് ഐറ്റംസ് ഓർഡർ ചെയ്താൽ പോലും 200 ഡോളറിലേറെ(ഏതാണ്ട് 18000 രൂപ) കൊടുക്കേണ്ടി വരും. ഇത് ശരിക്കുള്ള ബില്ല് തന്നെയാണോ, അതോ സാംപിളാണോ എന്നാണ് കുട്ടി അമ്മയോട് ചോദിക്കുന്നത്. നിരവധി പേരാണ് വിഡിയോക്ക് ​കമന്റുമായി എത്തിയത്.

ഇന്ത്യക്കാരുടെ സാലറി സ്ലിപ്പിനെ കുറിച്ചും കുട്ടി ഇതുപോലൊരു വിഡിയോ ചെയ്യണമെന്നാണ് ഒരു യൂസർ പ്രതികരിച്ചത്. അവന്റെ ആശ്ചര്യം തികച്ചും ന്യായമാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ശരിക്ക് ഈ ബില്ല് കുറച്ചുകൂടുതലാണ് എന്നാണ് മറ്റൊരാൾ പറഞ്ഞത്. ന്യൂസിലൻഡിലെ ജീവിതം ചെലവേറിയതാണ്. അതിൽ ഒരു സംശയവുമില്ല. മൂന്ന് സാധനങ്ങൾക്ക് 200 ഡോളർ ബില്ല് എന്നത് അതിശയിപ്പിക്കുന്നതാണ് എന്ന് മറ്റൊരാളും പറഞ്ഞു. ന്യൂസി​ലൻഡിലേക്ക് പോകാൻ കുട്ടി ഇനി ​ആഗ്രഹിക്കുന്നുണ്ടാകില്ല എന്നും കമന്റുകൾ വന്നു.

Tags:    
News Summary - NRI Kid Left In Disbelief After Seeing Chennai Restaurant Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.