ലണ്ടൻ: യു.കെയിൽ 10 മിനിറ്റിനുള്ളിൽ 12 എനർജി ഡ്രിങ്ക്സ് കുടിച്ച 36 കാരൻ ആശുപത്രിയിൽ. സഹജീവനക്കാർക്ക് മതിപ്പ് തോന്നിപ്പിക്കാനായിരുന്നു യുവാവിന്റെ അഭ്യാസം. ഇതെ കുറിച്ചുള്ള ഡോക്ടറുടെ യൂട്യൂബ് വിഡിയോയും ഹിറ്റാണ്.
ഇത്രയധികം എനർജി ഡ്രിങ്ക്സ് കുടിച്ച യുവാവിന്റെ അവയവങ്ങൾക്ക് എന്താണ് സംഭവിക്കുക എന്നതാണ് ഡോക്ടർ യൂട്യൂബ് ചാനലിൽ വിശദീകരിക്കുന്നത്. പോക്മാൻ വിഡിയോ ഗെയിമിന്റെ അഡിക്ടായിരുന്നു 36കാരൻ. എനർജി ഡ്രിങ്ക്സുകൾ കഴിച്ച ശേഷം തനിക്ക് വല്ലാത്ത പരവേശം തോന്നിയതായി വിഡിയോയിൽ യുവാവ് പറയുന്നുണ്ട്.
മണിക്കൂറുകളോളം ഒറ്റയിരിപ്പിൽ ഇരുന്ന് വിഡിയോ ഗെയിം കളിക്കുന്ന ശീലമുള്ള യുവാവ് അതിനിടെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. തുടർന്ന് പാൻഗ്രിയാസ് സ്വയം ഭക്ഷിക്കാൻ തുടങ്ങിയതായി ഡോക്ടർമാർ പറയുന്നു. 12 ബോട്ടിലിലെ ദ്രാവകത്തിലടങ്ങിയ അമിതമായ പഞ്ചസാര ദഹിപ്പിക്കാൻ നന്നേ പ്രയാസപ്പെട്ടു. പാൻക്രിയാസ് ഉടൻ ചീർക്കുകയും വൃക്കയും കരളും പ്രവർത്തനരഹിതമാവുകയും ചെയ്തു. ഐ.വി ഫ്ലൂയ്ഡുകളും ആന്റിബയോട്ടിക്കുകളും നൽകിയാണ് ചികിത്സ.
ഇയാൾ പ്രമേഹ രോഗത്തിന്റെ ആദ്യഘട്ടത്തിലാണെന്നും രക്തപരിശോധനയിൽ കണ്ടെത്തി. അമിതമായ അളവിൽ എനർജി ഡ്രിങ്ക്സ് കഴിക്കുന്നത് അത്യന്തം അപകടകരമാണെന്ന് പറഞ്ഞുകൊണ്ടാണ് ഡോക്ടർ എച്ച്സു വിഡിയോ അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.