മെത്തയിലോ തൊട്ടിലിലോ അല്ല കഠിനാധ്വാനം ചെയ്യുന്ന അച്ഛന്റെ തോളിലാണ് ഈ കുഞ്ഞ് എപ്പോഴും ഉറങ്ങുന്നത്. അച്ഛൻ സൈക്കിൾ റിക്ഷ ഓടിക്കുമ്പോൾ പൊരിവെയിലേറ്റിട്ടും തൊട്ടിലിലെന്നപോലെ വാവ സുഖമായി ഉറങ്ങുന്നു.
കുഞ്ഞിനെ തൊട്ടടുത്ത് തൊട്ടിലിൽ ഉറക്കിക്കിടത്തി പണിയെടുക്കുന്ന രക്ഷിതാക്കളുടെ വാർത്ത നാം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ ഒരു കൈയിൽ കുഞ്ഞിനെ പിടിച്ച് മറുകൈകൊണ്ട് റിക്ഷ ഓടിക്കുന്ന റിക്ഷാവാലയുടെ വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ബിഹാർ സ്വദേശി രാജേഷാണ് കുഞ്ഞിനെയുമെടുത്ത് സൈക്കിൾ റിക്ഷ ഓടിച്ച് കുടുംബം പുലർത്തുന്നത്.
ജോലിതേടിയാണ് രാജേഷ് ജബൽപൂരിലെത്തിയത്. ഒരു കൈകൊണ്ട് കുഞ്ഞിനെ പിടിക്കുകയും മറ്റേക്കൈകൊണ്ട് സൈക്കിളിന്റെ ഹാന്റിൽ കൈകാര്യം ചെയ്തുമാണ് രാജേഷ് ഇതുവരെയും റിക്ഷ ഓടിച്ചത്. ഇടക്ക് കുഞ്ഞ് ഉറങ്ങുകയും ചിലപ്പോൾ ഉണരുകയും ചെയ്യും. ദിവസം മുഴുവൻ ഇങ്ങനെയാണ് രാജേഷ് റിക്ഷ ഓടിക്കുന്നത്.
ട്വിറ്ററിൽ നിരവധി പേരാണ് വിഡിയോ പങ്കുവെച്ചത്. പലരും രാജേഷിന്റെ കുടുംബത്തിന് വേണ്ടി പരിവ് നടത്തണമെന്നും കുറഞ്ഞത് ഒരു ഇ -റിക്ഷയെങ്കിലും അദ്ദേഹത്തിന് ലഭ്യമാക്കാൻ വേണ്ടത് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.