പ്രതീകാത്മക ചിത്രം
കുറച്ചു ദിവസങ്ങളായി ഇൻസ്റ്റഗ്രാം ഭരിക്കുന്നത് ഒരു ഫിൽറ്ററാണ്. പോസ്റ്റുകളിലും സ്റ്റോറികളിലും നിറഞ്ഞു നിന്ന് കാണുന്നവരെ എല്ലാം ഒന്ന് പരീക്ഷിച്ച് നോക്കാൻ പ്രേരിപ്പിക്കുന്ന ഏസ്തറ്റിക്ക് ഫിൽറ്റർ. മെറ്റ എ.ഐയുടെ ഒരു ടൂളാണിത്. പേര് 'ഫ്ലാഷ് ഫിൽറ്റർ'. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ അതിന് ആകർഷകമായ ഒരു ടച്ച് വരുത്തുന്നതിനുവേണ്ടി ഈ ടൂൾ ഉപയോഗിക്കാം.
ഇൻസ്റ്റാഗ്രാമിന്റെ പുതിയ 'ക്രിയേറ്റ് വിത്ത് എ.ഐ' എന്ന പുതിയ ഫീച്ചറിന്‍റെ ഭാഗമാണിത്. ഫോട്ടോയുടെ രൂപം മാറ്റാൻ മെറ്റയുടെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇവ വൈബി ഫിലിം സ്നാപ്പുകൾ പോലെ കാണപ്പെടുന്നു എന്നാണ് യുവാക്കൾ വിലയിരുത്തുന്നത്.
ഇൻസ്റ്റയിൽ സ്റ്റോറീസിൽ പോയി ഒരു ചിത്രം തെരഞ്ഞെടുക്കുക. റീ സ്‌റ്റൈൽ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അപ്പോൾ നിരവധി ഫിൽറ്ററുകൾ വരും. അതിൽനിന്ന് ഫ്‌ളാഷ് എന്ന ഫിൽറ്റർ എടുക്കുക. കുറച്ചുസമയത്തിനുശേഷം ചിത്രം തയ്യാർ. മുഖത്തേക്ക് ഫ്ലാഷ് അടിക്കുന്ന രീതിയിലാണ് ഇവ വരുന്നത്. ട്രെന്‍റിങ്ങായിമാറിയ ഫിൽറ്റർ ഏസ്തറ്റിക് പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്.
സിനിമ താരങ്ങൾ ഉൾപ്പടെ പല പ്രമുഖരും ഇത്തരത്തിൽ ഫ്ലാഷ് ഫിൽറ്റർ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് മെറ്റ കൊണ്ടുവന്ന പുത്തൻ ഫീച്ചറുകളിൽ ഏറ്റവും ജന ശ്രദ്ധ നേടിയതും ഏറ്റവും കൂടുകൽ ആളുകൾ ഉപയോഗിക്കുകയും ചെയ്ത ടൂളാണ് ഫ്ലാഷ് ഫിൽറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.