യുക്രെയ്ൻ അതിർത്തിയിൽ റഷ്യ വൻ തോതിൽ സൈനികവിന്യാസം നടത്തിയതും, യുക്രെയ്നെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചതും, നാറ്റോ സഖ്യം സന്നാഹം ശക്തമാക്കിയതുമെല്ലാം സമീപ ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങളാണ്. യുക്രെയ്നിൽ അധിനിവേശത്തിനൊരുങ്ങുകയാണ് റഷ്യയെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയത് യു.എസ് ആണ്. ഇക്കാര്യം റഷ്യ നിഷേധിക്കുകയാണ്. ആരോപണ-പ്രത്യാരോപണങ്ങളുമായി റഷ്യ ഒരു വശത്തും പാശ്ചാത്യശക്തികൾ മറുവശത്തും നിൽക്കുമ്പോൾ ലോകം ഒരു മൂന്നാംലോക മഹായുദ്ധത്തിലേക്ക് നീളുകയാണോയെന്നാണ് ആശങ്ക.
ഇതിനിടെയാണ് ബെയ്ജിങ്ങിൽ ശീതകാല ഒളിമ്പിക്സിന് തുടക്കമായത്. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിൻ പുടിൻ ഉൾപ്പെടെ നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ, യുക്രെയ്ൻ താരങ്ങളുടെ മാർച്ച് പാസ്റ്റ് നടക്കവേ മയങ്ങിപ്പോകുന്ന പുടിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. യുക്രെയ്നും റഷ്യക്കുമിടയിൽ നിലവിലുള്ള സംഘർഷാവസ്ഥയുമായി കൂട്ടിച്ചേർത്താണ് പലരും വിഡിയോയെ വിലയിരുത്തിയത്.
പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ചേർന്ന് നാറ്റോക്കെതിരെ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതോടെ, പ്രബല രാഷ്ട്രങ്ങൾ ഇരുചേരിയായി അണിനിരക്കുകയാണോയെന്ന ആശങ്കയാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.