വിവാഹം പലരും പലവിധത്തിലാണ് ആഘോഷിക്കുക. സുഹൃത്തുക്കളുടെ കല്യാണം പാട്ടും ഡാൻസുമായി ആഘോഷമാക്കുന്നവരാണ് നാമെല്ലാവരും. അത്തരമൊരു ആഘോഷ വിഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. അങ്കിത് എന്നയാളാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുഎാട് ഉപകരണങ്ങളുടെ ശബ്ദത്തിൽ നൃത്തം ചെയ്യാനാകില്ലെന്ന് പെൺകുട്ടികൾ, എന്നാൽ ആൺകുട്ടികൾ ഇങ്ങനെ എന്ന കാപ്ഷനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു വിവാഹ വീട്ടിലെ ഭക്ഷണം കഴിക്കുന്ന സ്ഥലമാണ് വിഡിയോയിൽ. അടിപൊളി പാട്ടിനൊപ്പം താളം പിടിക്കാൻ അവർക്ക് ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് ഒരു വിഷയവുമായിരുന്നില്ല. ദേഹണ്ഡപ്പുരയിലെ ഒഴിഞ്ഞ പാത്രങ്ങളും തവികളുമെല്ലാം അവർ കൈയിലെടുത്തു മുട്ടി. പാത്രം മുട്ടിയുണ്ടാകുന്ന ചിലമ്പിച്ച ശബ്ദത്തിലും അവർ ആഹ്ലാദം പൂണ്ടു. ഓരോരുത്തരും എല്ലാം മറന്ന് നൃത്തംവെച്ചു. അതൊരു കൃത്യമായ അടുക്കും ചിട്ടയുമുള്ള ചുവടുകളായിരുന്നില്ല. എന്നാൽ ഹൃദയത്തിൽ നിന്നുതിർന്ന കാൽവെപ്പുകളായിരുന്നു. ആ ചുവടുകൾക്ക് നിറഞ്ഞ സന്തോഷത്തിന്റെ നിറമുണ്ടായിരുന്നു.
വിഡിയോ അതിവേഗം പ്രചരിച്ചിട്ടുണ്ട്. വിഡിയോക്ക് പലരും പലതരത്തിലുള്ള കമന്റുകളാണ് നൽകിയിരിക്കുന്നത്. രണ്ട് ഡ്രിങ്ക് അകത്തു ചെന്നാൽ പിന്നെ, ജനറേറ്ററിന്റെ ശബ്ദത്തിനും നൃത്തം വെക്കാൻ സാധിക്കുമെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ വൈബ് എന്നാണ് മറെറാരാളുടെ കമന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.