കോട്ടയം: ഏറ്റുമാനൂരിലെ വള്ളിക്കാട്ട് വീട്ടിൽ ഷാജി മാത്യുവിന്റെ വീടിന്റെ ഗേറ്റ് തുറന്നാൽ കെ.എസ്.ആർ.ടി.സി വോൾവോ ബസ് മുന്നോട്ട് നീങ്ങുന്നത് പോലെ തോന്നും. കാരണം വീടിനു മുന്നിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസ്സിന്റെ മാതൃകയിലാണ് ഇദ്ദേഹം ഗേറ്റ് പണിതിരിക്കുന്നത്. പുതിയ വീടുണ്ടാക്കുമ്പോൾ വ്യത്യസ്തമായ ഒരു ഗേറ്റ് വേണമെന്നായിരുന്നു ഷാജിയുടെ ആഗ്രഹം. കെ.എസ്.ആർ.ടി.സി ഡ്രൈവറാണിദ്ദേഹം. അങ്ങനെയാണ് കെ.എസ്.ആർ.ടി.സി വോൾവോ ബസിന്റെ മാതൃകയിൽ ഗേറ്റ് പണിയാൻ തീരുമാനിച്ചത്.
ചക്രങ്ങളും വാതിലുകളും വിൻഡോ ഗ്ലാസുമൊക്കെയുള്ള ശരിക്കും വോൾവോ ബസിനെ വെല്ലുന്ന രീതിയിലുള്ള ഗേറ്റാണ് ഷാജി പണിതത്. ഒരു വശത്തേക്ക് നീക്കുന്ന രീതിയിലുള്ളതാണ് ഗേറ്റ്. തള്ളുമ്പോൾ ഗേറ്റിന്റെ ചക്രങ്ങൾ ഉരുണ്ടു നീങ്ങും.
മുന്നു വർഷം മുമ്പാണ് ഈ ഗേറ്റ് പണിതത്. എന്നാൽ അടുത്തിടെ വീട്ടിലെത്തിയ ഒരു ബന്ധു ഗേറ്റിന്റെ ചിത്രം പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോഴാണ് ഇത് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.