ഇന്ത്യയുടെ ചാന്ദ്രദൗത്യ വാഹനമായ ചന്ദ്രയാൻ-3യുടെ പ്രവർത്തനം അവസാനിച്ചുവെങ്കിലും അതിന്റെ ലാൻഡർ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലങ്ങൾ പൂർണമായും പുറത്തുവന്നിട്ടില്ല. പല ഘട്ടങ്ങളിലായിട്ടാണ് ഫലം പുറത്തുവരുക. ഏറ്റവും ഒടുവിൽ വന്ന ഫലം അതിനിർണായകമായിരുന്നു. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങൾക്ക് പുറത്തും ഹിമരൂപത്തിൽ ജലസാന്നിധ്യം ഉണ്ടാകാമെന്ന് അഹമദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിലെ ഗവേഷകർ പറയുന്നു. ചന്ദ്രാസ് സർഫസ് തെർമോഫിസിക്കൽ എക്സ് പെരിമെന്റിൽ (ChaSTE) നിന്നുള്ള ഡേറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. വിക്രം ലാൻഡറിലെ പ്രധാന ഉപകരണങ്ങളിലൊന്നായിരുന്നു ഇത്. ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്കും ചന്ദ്രിനിൽ സ്ഥിരം സ്റ്റേഷൻ നിർമിക്കുന്നതിനും മറ്റും സഹായകമാകുന്ന നിർണായക കണ്ടെത്തലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.