ചാ​ന്ദ്ര​ര​ഹ​സ്യം തേ​ടി നോ​വ-​സി ഇ​ന്ന് കു​തി​ക്കും

സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള നാ​സ​യു​ടെ മ​റ്റൊ​രു ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്റ്യൂ​റ്റീ​വ് മെ​ഷീ​ൻ​സ് ക​മ്പ​നി​യു​മാ​യി ചേ​ർ​ന്നു​ള്ള ‘നോ​വ-​സി’ ലാ​ൻ​ഡ​ർ ബു​ധ​നാ​ഴ്ച ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ് സെ​ന്റ​റി​ൽ​നി​ന്ന് കു​തി​ച്ചു​യ​രും. സ്​​പേ​സ് എ​ക്സി​ന്റെ ഫാ​ൽ​ക്ക​ൺ റോ​ക്ക​റ്റാ​ണ് ലാ​ൻ​ഡ​റി​നെ ച​ന്ദ്ര​നി​ലെ​ത്തി​ക്കു​ക. ഫെ​ബ്രു​വ​രി 22ന് ​ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ചാ​ന്ദ്ര​യാ​ൻ 3 ഇ​റ​ങ്ങി​യ ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ​​ധ്രു​വ​ത്തി​ൽ​ത​ന്നെ​യാ​കും നോ​വ-​സി​യും ഇ​റ​ങ്ങു​ക. ആ​റ് പേ ​ലോ​ഡു​ക​ളാ​ണ് ഇ​തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നോ​വ-​സി​യു​ടെ ര​ണ്ട് ദൗ​ത്യ​ങ്ങ​ൾ​ക്കൂ​ടി ഈ ​വ​ർ​ഷം ന​ട​ക്കും. അ​തി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ച​ന്ദ്ര​നി​ലി​റ​ങ്ങാ​നു​ള്ള വ​ഴി​കാ​ട്ടു​ക​യാ​ണ് നോ​വ-​സി.

2019ൽ, ​ഒ​മ്പ​ത് സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന് നാ​സ ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. ഇ​തി​ൽ ര​ണ്ടാ​മ​ത്തെ ക​മ്പ​നി​യാ​ണ് ഇ​ന്റ്യൂ​റ്റീ​വ് മെ​ഷീ​ൻ​സ്. അ​സ്ട്രോ​ബോ​ട്ടി​ക് ടെ​ക്നോ​ള​ജി എ​ന്ന ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം നാ​സ ന​ട​ത്തി​യ ​പെ​രി​ഗ്രീ​ൻ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് നാ​സ​യു​ടെ മ​നു​ഷ്യ​നെ​യും വ​ഹി​ച്ചു​ള്ള ചാ​ന്ദ്ര​യാ​ത്ര നീ​ട്ടി​വെ​ക്കാ​ൻ കാ​ര​ണ​മാ​യി.

Tags:    
News Summary - Moon-Mission-Nasa-Nova-C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.