ചന്ദ്രനിൽ ഇന്ത്യൻ മുദ്ര പതിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്

ബം​​ഗ​​ളൂ​​രു: ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ലാൻഡറിലെ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.

ആഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ വിജയകരമായി ചന്ദ്രന്‍റെ മണ്ണിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. നാല് മണിക്കൂറിന് ശേഷം ലാ​​ൻ​​ഡ​​റി​​ന്റെ വാ​​തി​​ൽ തു​​റ​​ന്ന് റോ​​വ​​ർ പുറത്തെത്തി.

Full View



തുടർന്ന് റോവറിന്‍റെ സോളാർ പാനൽ നിവർന്ന് സൂര്യപ്രകാശത്തിൽ ബാറ്ററി ചാർജ് ചെയ്തു. ഇതിന് ശേഷമാണ് റോവർ റാം​​പി​​ലൂടെ സാവധാനം ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഉരുണ്ടിറങ്ങി പര്യവേക്ഷണം തുടങ്ങിയത്.

പ​​ര്യ​​​വേ​​ക്ഷ​​ണ​​ത്തി​​ൽ റോ​​വ​​ർ ക​​ണ്ടെ​​ത്തു​​ന്ന ഓ​​രോ വി​​വ​​ര​​ങ്ങ​​ളും ലാ​​ൻ​​ഡ​​ർ വ​​ഴി ച​​ന്ദ്ര​​യാ​​ൻ 2ന്‍റെ ഓ​​ർ​​ബി​​റ്റ​​ർ വഴി ബം​​ഗ​​ളൂ​​രു​​വി​​ലെ ഐ.​​എ​​സ്.​​ആ​​ർ.​​ഒ ടെ​​ലി​​മെ​​ട്രി ട്രാ​​ക്കി​​ങ് ആ​​ൻ​​ഡ് ക​​മാ​​ൻ​​ഡ് നെ​​റ്റ്‍വ​​ർ​​ക്കി​​ലെ (ഇ​​സ്ട്രാ​​ക്) മി​​ഷ​​ൻ ഓ​​പ​​റേ​​ഷ​​ൻ കോം​​പ്ല​​ക്സി​​ലേ​​ക്ക് (മോ​​ക്സ്) കൈ​​മാ​​റും.

ലാൻഡർ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തിയതിന്‍റെ ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചിത്രം ഐ.എസ്.ആർ.ഒ നേരത്തെ പുറത്തുവിട്ടിരുന്നു.

2019ലും രണ്ട് ചാന്ദ്രാദൗത്യങ്ങൾക്ക് ഐ.എസ്.ആർ.ഒ നേതൃത്വം നൽകിയിട്ടുണ്ട്. 100 ശതമാനം വിജയമായിരുന്ന ചന്ദ്രയാൻ ഒന്ന് ദൗത്യത്തിലൂടെ ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ശാസ്ത്രലോകത്തിന് ലഭിച്ചു. സോഫ്റ്റ് ലാൻഡിങ് പരാജയം മാറ്റിനിർത്തിയാൽ 95 ശതമാനം വിജയമാണ് ചന്ദ്രയാൻ രണ്ട് ദൗത്യം സമ്മാനിച്ചത്. ചന്ദ്രന്‍റെ 100 കിലോമീറ്റർ ചുറ്റളവിൽ വലംവെച്ച ചന്ദ്രയാൻ രണ്ട് ഓർബിറ്റർ ചന്ദ്രന്‍റെ ഏറ്റവും ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ചു. ഈ രണ്ട് ദൗത്യങ്ങളിലൂടെ ശേഖരിച്ച ചന്ദ്രനെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ചന്ദ്രയാൻ മൂന്നിന് പിൻബലമായി.

Full View

Tags:    
News Summary - Chandrayaan3 Rover ramped down from the Lander to the Lunar surface

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.