സൗദി ജുബൈൽ മുൻപ്രവാസി നാട്ടിൽ നിര്യാതനായി

ജുബൈൽ: സൗദി ജുബൈലിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊല്ലം നിലമേൽ തറവാംകോണം ഉമ്മർ ഹുസൈൻ (51) നാട്ടിൽ നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരിക്കെയാണ് ഞായറാഴ്ച മരിച്ചത്. ജുബൈൽ അനബീബ് കമ്പനിയിൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ മുൻ ജീവനക്കാരനായിരുന്നു. സോഷ്യൽ ചാരിറ്റി അസോസിയേഷൻ ഫോർ നിലമേലിന്റെ (സ്‌കാൻ) സ്ഥാപകാംഗ ങ്ങളിൽ ഒരാളായിരുന്നു. ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജീവനക്കാരിയായിരുന്ന മർഫി ആണ് ഭാര്യ. മക്കൾ: മുഹമ്മദ് നാഹിദ്, സാറ, നൂറ. ഖബറടക്കം വേയ്ക്കൽ മുസ്ലിം ജമാഅത്ത് പള്ളിയിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും.

Tags:    
News Summary - Former Saudi expatriate dies in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.