Posted On
date_range Updated On
date_range യു.ഡി.എഫ് ഉഭയകക്ഷി ചർച്ച 26ന്
തിരുവനന്തപുരം: യു.ഡി.എഫ് ഉഭയകക്ഷി ചർച്ച 26ന് കൊച്ചിയിൽ നടക്കും. രാവിലെ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് എം കക് ഷികളുമായും ഉച്ചക്കുശേഷം കേരള കോൺഗ്രസ് ജേക്കബുമായും ചർച്ച. മുസ്ലിം ലീഗും മാണിയും ഒരു സീറ്റ് വീതം അധികം ആവശ്യപ്പെട്ടിട്ടുണ്ട്. ജേക്കബ് വിഭാഗം ഇടുക്കി മണ്ഡലമാണ് ആവശ്യപ്പെട്ടത്. എം.പി. വീരേന്ദ്രകുമാർ മുന്നണി വിട്ടതിനാൽ അവർ കഴിഞ്ഞതവണ മത്സരിച്ച സീറ്റ് കോൺഗ്രസ് എടുക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഘടകകക്ഷികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.