‘വിട്ടുപോകരുത്​ സചിൻ, സ്വപ്​നങ്ങൾ സാക്ഷാത്​കരിക്കാൻ പാർട്ടിയെ ശക്​തിപ്പെടുത്താം’

ന്യൂഡൽഹി: സചിൻ പൈലറ്റ്​ പാർട്ടിക്ക്​ പുറത്തേക്ക്​ നീങ്ങുന്നതിൽ അതിയായ ദുഃഖമു​െണ്ടന്ന്​ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ എം.പി. ഏറെ ഭാവിയുള്ള നേതാവാ​ണ്​ സചിനെന്നും അദ്ദേഹം വിട്ടുപോകാതെ പാർട്ടിയെ ശക്​തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കൊപ്പം നിലയുറപ്പിക്കണമെന്നും ട്വിറ്ററിലെ കുറിപ്പിൽ ശശി തരൂർ അഭിപ്രായപ്പെട്ടു. 

‘സചിൻ പൈലറ്റ്​ പാർട്ടിക്ക്​ പുറ​ത്തുപോകുന്നതിലേക്ക്​ കാര്യങ്ങൾ ഉരുത്തിരിഞ്ഞുകാണുന്നതിൽ അതീവ ദുഃഖമുണ്ട്​. നമ്മുടെ മികച്ചതും തിളക്കമേറിയതുമായ നേതാക്കളിൽ ഒരാളായാണ്​ ഞാൻ അദ്ദേഹത്തെ പരിഗണിച്ചിരുന്നത്​. ഈ അവസ്​ഥയി​േലക്ക്​ കാര്യങ്ങൾ എത്തരുതെന്ന്​ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. വിട്ടുപോകുന്നതിനുപകരം, അദ്ദേഹത്തി​​​െൻറയും നമ്മുടെയുമെല്ലാം സ്വപ്​ന സാക്ഷാത്​കാരത്തിന്​ കൂടുതൽ മികച്ചതും ഫലപ്രദവുമായ ഉപകരണമായി പാർട്ടിയെ പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ​െക്കാപ്പം ഒത്തുചേരുകയാണ്​ സചിൻ ചെയ്യേണ്ടതെന്ന്​ ഞാൻ കരുതുന്നു’ -ട്വീറ്റിൽ ശശി തരൂർ കുറിച്ചു.

രാജസ്ഥാനിലെ കോൺഗ്രസ്​ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമം ചെറുക്കുന്നതിൽ പാർട്ടി ​നേതൃത്വം കാണിക്കുന്ന അലസതയെ നേരത്തേ കപിൽ സിബൽ ഉൾപെടെയുള്ള നേതാക്കൾ വിമർശിച്ചിരുന്നു. 

Full View
Tags:    
News Summary - shashi tharoor about sachin pilot - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.