Posted On
date_range Updated On
date_range പാലാ: പാലാരിവട്ടം ചർച്ചയാകുമോയെന്ന ആശങ്കയിൽ യു.ഡി.എഫ്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിെക്ക ഒരോ വോട്ടും അരക്കി ട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ. ദേശീയ-സംസ്ഥാന നേതാക്കളെ രംഗ ത്തിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് മൂന്ന് മുന്നണികളും.
മണ്ഡലത്തിലെ 12 പഞ്ചാ യത്തിലും പാലാ നഗരസഭയിലും മന്ത്രിമാരടക്കം നേതാക്കളുടെ സാന്നിധ്യം വോട്ടർമാരെയും അമ്പരപ്പിക്കുകയാണ്. കന്യാസ്ത്രീ മഠങ്ങളിലും അരമനകളിലും പ്രമുഖരുടെ വസതികളില ുമെല്ലാം മന്ത്രിമാരടക്കം ഓടിയെത്തുകയാണ്. ക്രൈസ്തവ സഭ നേതൃത്വത്തിെൻറ പിന്തുണയാണ് മുന്നണികളുടെ ലക്ഷ്യം. എൻ.എസ്.എസ്-എസ്.എൻ.ഡി.പി നേതാക്കളെയും സന്ദർശിക്കുന്നുണ്ട്. എൻ.എസ്.എസ് പിന്തുണ യു.ഡി.എഫിനാണ്. എന്നാൽ, വെള്ളാപ്പള്ളിയുടെ ഇടത് പിന്തുണ യു.ഡി.എഫിൽ നേരിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പ്രചാരണം അവസാന ലാപ്പിേലക്ക് നീങ്ങിയതോടെ യു.ഡി.എഫ് നേതാക്കളുടെ അഴിമതി പ്രചാരണായുധമാക്കുകയാണ് ഇടതുമുന്നണി. തിരിച്ചടിയായി ശബരിമലയും കിഫ്ബിയും ഉയർത്തി യു.ഡി.എഫും ബി.ജെ.പിയും സജീവമാണ്. ശബരിമലയും കാർഷിക മേഖലയുടെ തകർച്ചയും പാലായിൽ മുഖ്യപ്രചാരണ വിഷയം തന്നെയാണെന്ന് യു.ഡി.എഫും ബി.ജെ.പിയും വ്യക്തമാക്കുന്നു. യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിനെത്തിയ എ.കെ. ആൻറണിയും ബി.ജെ.പിയുടെ പ്രചാരകനായ കേന്ദ്രമന്ത്രി മുരളീധരനും ശബരിമല വിഷയം കത്തിച്ചപ്പോൾ പ്രതിരോധിക്കാൻ ഇടതുമുന്നണിക്ക് േവണ്ടി മുഖ്യമന്ത്രിയാണ് അഴിമതി ചർച്ചയാക്കിയത്. പാലാരിവട്ടം പാലം എടുത്തിട്ട് എത്ര ഉന്നതനാണെങ്കിലും നടപടിയുണ്ടാവുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ശബരിമല തൊടാതെ മുന്നോട്ടുപോവുകയാണ് ഇടതുമുന്നണി.
തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം ശബരിമല നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചെങ്കിലും പിന്നീട് പാലായിലടക്കം ഒരിടത്തും ഈ വിഷയം അദ്ദേഹം ഉന്നയിച്ചിട്ടില്ല. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്താൽ കിഫ്ബി പ്രചാരണ വിഷയമാക്കാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ഇത് മുന്നില്‍കണ്ട് യു.ഡി.എഫ് നേതാക്കള്‍ പ്രതിരോധവും തുടങ്ങി കഴിഞ്ഞു.
കിഫ്ബിയിലും കണ്ണൂർ വിമാനത്താവളത്തിലും സി ആൻഡ് എ.ജി ഓഡിറ്റിങ് ഇല്ലാത്തത് അഴിമതി നടത്താനാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പാലാരിവട്ടം പാലം നിർമാണത്തിൽ രാഷ്ട്രീയ നേതാക്കൾ അഴിമതി നടത്തിയിട്ടിെല്ലന്നായിരുന്നു യു.ഡി.എഫ് പറഞ്ഞിരുന്നത്. എന്നാൽ, മുൻ മന്ത്രിയെ അറസ്റ്റ് ചെയ്താൽ കാര്യങ്ങൾ കൈവിടുമോയെന്ന ആശങ്കയിലാണ് നേതാക്കൾ. ഇടതുമുന്നണി ഇതിനുള്ള കരുക്കൾ ശക്തമായി നീക്കുകയാണ്. പോളിങ്ങിന് മുമ്പ് അറസ്റ്റുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ യു.ഡി.എഫ് കൂടിയാലോചന സജീവമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.