Posted On
date_range Updated On
date_range പാലാ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും -ചെന്നിത്തല
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും സ്ഥാനാർഥിത്വം സംബന്ധിച്ച് േയ ാജിച്ച തീരുമാനം കൈക്കൊള്ളുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പാലായിൽ കേരള േകാൺഗ്രസ് എമ്മിലെ സ്ഥാനാർഥി മത്സരിക്കും. കേരള കോൺഗ്രസിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന കാര്യം സത്യമാണ്. ഈ പ്രശ്നങ്ങൾ സംബന്ധിച്ച് പി.ജെ. ജോസഫ് വിഭാഗവുമായും ജോസ് കെ.മാണി വിഭാഗവുമായും ചർച്ച നടത്തിയിരുന്നു. ഇനിയും ചർച്ചയുണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന തീരുമാനത്തിൽ ഇരു വിഭാഗങ്ങൾക്കും യോജിപ്പാണ്. പാലായിൽ യു.ഡി.എഫ് വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.