Posted On
date_range Updated On
date_range എം.സി.പി.ഐ (യു) സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടു
ആലുവ: എം.സി.പി.ഐ (യു) സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി അഖിലേന്ത്യ ജനറൽ സെക്രട്ടറി മുഹമ്മദ് ഗൗസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പി.ബി അംഗം എൻ.പരമേശ്വരൻ പോറ്റിയെ പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്തിയതിന് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
സംസ്‌ഥാന കമ്മിറ്റിയുടെ ചുമതല ജനറൽ സെക്രട്ടറി വഹിക്കും. ഉടൻതന്നെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കും. ഈ മാസം എട്ടിന് സംസ്‌ഥാന കമ്മിറ്റി എടുത്ത തീരുമാനങ്ങൾ കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശത്തിന് വിരുദ്ധമാണ്. അതിനാൽ ആ തീരുമാനങ്ങൾ റദ്ധാക്കിയതായും അദ്ദേഹം പറഞ്ഞു. പി.ബി അംഗങ്ങളായ എം.അശോക്, മഹേന്ദ്രനെ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.