മു​ന്ന​ണി പ്ര​വേ​ശ​നം: എ​ഴു​താ​പ്പു​റം  വാ​യി​ക്കേ​ണ്ട​തി​ല്ലെ​ന്ന്‌ കേ​ര​ള കോ​ണ്‍ഗ്ര​സ്‌ എം 

കോട്ടയം: കേരള കോണ്‍ഗ്രസ്‌ എമ്മി​െൻറ മുന്നണി പ്രവേശനം സംബന്ധിച്ച്‌ പി.ടി. തോമസ്‌ എം.എൽ.എ എഴുതാപ്പുറം വായിക്കേണ്ടതില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌ എം ജനറല്‍ സെക്രട്ടറി ജോസഫ്‌ എം. പുതുശ്ശേരി. ആരുടെ മുന്നിലും അപേക്ഷയുമായി പോയ ചരിത്രം കേരള കോണ്‍ഗ്രസിനില്ല. യുക്തമായ തീരുമാനമെടുക്കാന്‍ പ്രാപ്‌തവും പ്രൗഢവുമായ നേതൃത്വം പാര്‍ട്ടിക്കുണ്ട്‌. മലപ്പുറം പാര്‍ലമ​െൻറ് ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസി​െൻറ പിന്തുണ  മുസ്ലിംലീഗിനാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

മുന്നണി വിട്ട്‌ സ്വതന്ത്ര നിലപാടു സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ്‌ കൈക്കൊണ്ട തീരുമാനം മാറ്റേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല. മുന്നണി നേതൃത്വത്തെക്കുറിച്ച്‌ അവകാശവാദം ഉന്നയിക്കുന്നവര്‍ ഇടതു മുന്നണി അധികാരത്തിലെത്തിയത്‌ സ്വന്തം പാളയത്തിലെ പട കൊണ്ടാണെന്ന കാര്യം മറക്കേണ്ട. അതവസാനിപ്പിച്ചിട്ട്‌ മറ്റുള്ളവരെ ഉപദേശിക്കുകയാണ്‌ ഉത്തമമെന്നും പുതുശ്ശേരി വാർത്തക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - kerala congress m to udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.