കർണാടക: കൂറുമാറിയ 17ൽ 13 പേരും ബി.ജെ.പി സ്ഥാനാർഥികൾ
ബംഗളൂരു: കർണാടകയിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം മുൻ സ്പീക്കർ അയോഗ്യരാക്കി യ 17ൽ 16 എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് എം.എൽ.എമാരായിരുന്ന രമേശ് ജാർക് കിഹോളി, മഹേഷ് കുമത്തല്ലി, ആനന്ദ്സിങ്, എം.ടി.ബി. നാഗരാജ്, കെ. സുധാകർ, പ്രതാപ്ഗൗഡ പാട ്ടീൽ, ബി.സി. പാട്ടീൽ, ശിവറാം ഹെബ്ബാർ, ആർ. മുനിരത്ന, ശ്രീമന്ത് പാട്ടീൽ, ബൈരതി ബസവരാജ്, എസ്.ടി. സോമശേഖർ, ജെ.ഡി-എസ് എം.എൽ.എമാരായിരുന്ന എ.എച്ച്്. വിശ്വനാഥ്, കെ. ഗോപാലയ്യ, നാരായണ ഗൗഡ, കെ.പി.ജെ.പി അംഗം ആർ. ശങ്കർ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. വ്യാഴാഴ്ച രാവിലെ മല്ലേശ്വരത്തെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എന്നിവർ ചേർന്ന് നേതാക്കളെ സ്വീകരിച്ചു.
ശിവാജി നഗർ എം.എൽ.എ ആയിരുന്ന റോഷൻ ബെയ്ഗും ബി.ജെ.പിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പാർട്ടി തീരുമാനം കൈക്കൊണ്ടിട്ടില്ല. കോടികളുടെ െഎ.എം.എ നിക്ഷേപ തട്ടിപ്പ് കേസിൽ ആരോപിതനായ റോഷൻ ബെയ്ഗ് ബി.ജെ.പിയിൽ ചേരുന്നതിന് സംസ്ഥാനത്തെ ചില നേതാക്കളിൽനിന്നും കേന്ദ്ര നേതൃത്വത്തിൽനിന്നും കടുത്ത എതിർപ്പാണുള്ളത്.
അയോഗ്യരാക്കപ്പെട്ടവരിൽ 13 പേരടക്കം 14 സ്ഥാനാർഥികളെ ഉൾപ്പെടുത്തി വ്യാഴാഴ്ചതന്നെ ആദ്യ പട്ടികയും ബി.ജെ.പി പുറത്തിറക്കി. ശിവാജി നഗറിൽ മുൻ കോർപറേറ്റർ എം. ശരവണക്ക് ടിക്കറ്റ് നൽകിയപ്പോൾ കെ.പി.ജെ.പി അംഗം ആർ. ശങ്കറിെൻറ മണ്ഡലമായ റാണിബെന്നൂരിൽ ബി.ജെ.പി മന്ത്രി കെ.എസ്. ഇൗശ്വരപ്പയുടെ മകൻ കന്ദേഷിനായി വടംവലി സജീവമായതിനാൽ സ്ഥാനാർഥിയെ നിശ്ചയിച്ചില്ല.
അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച ബി.ജെ.പിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന മുൻ എം.എൽ.എ രാജു കാഗെ, ബി.ജെ.പിയിൽ ചേർന്ന രമേശ് ജാർക്കിഹോളിക്കെതിരെ ഇളയ സഹോദരൻ ലഖൻ ജാർക്കിഹോളി എന്നിവരെ സ്ഥാനാർഥികളാക്കി കോൺഗ്രസ് രണ്ടാം പട്ടിക പുറത്തിറക്കി.
10 പേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക ജെ.ഡി-എസും പുറത്തിറക്കി. ഹൊസക്കോെട്ടയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ബി.ജെ.പി വിമതനും യുവമോർച്ച നേതാവുമായ ശരത് ബച്ചെ ഗൗഡയെ പിന്തുണക്കാനാണ് ജെ.ഡി-എസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.