സുപ്രിയ സുലേ

മണ്ഡല പുനർനിർണയ ബില്ലിനെ പവാർ പക്ഷം പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്; അഭ്യൂഹമെന്ന് സുപ്രിയ

മും​ബൈ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ ശ​ര​ദ് പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. വ്യ​വ​സ്ഥ​ക​ളോ​ടെ ബി​ല്ലി​നെ പി​ന്തു​ണ​ക്കു​മെ​ന്ന് പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി ദേ​ശീ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റും പ​വാ​റി​ന്റെ മ​ക​ളു​മാ​യ സു​പ്രി​യ സു​ലെ പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് സു​പ്രി​യ പ്ര​സ്താ​വ​ന ന​ട​ത്തി. വെ​റും അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​നോ പാ​ർ​ട്ടി​യോ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര ച​ർ​ച്ച​ക്കും ഇ​ൻ​ഡ്യ സ​ഖ്യ യോ​ഗ​ത്തി​നും ശേ​ഷം മാ​ത്ര​മേ ഇ​ത്ത​രം പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യു​ള്ളു​വെ​ന്നും അ​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എ​ല്ലാ സം​സ്ഥാ​ന​ത്തും ഒ​രു​പോ​ലെ 50 ശ​ത​മാ​നം മ​ണ്ഡ​ല​ങ്ങ​ളു​ടെ വ​ർ​ധ​ന ഉ​റ​പ്പാ​ക്കി​യാ​ൽ ശ​ര​ദ് പ​വാ​ർ പ​ക്ഷം ബി​ല്ലി​നെ പി​ന്തു​ണ​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. നി​ല​പാ​ട് മാ​റു​ക​യ​ല്ല; ക​ഴി​ഞ്ഞ ത​വ​ണ ബി​ൽ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച​​​പ്പോ​ൾ എ​ടു​ത്ത അ​തേ നി​ല​പാ​ടാ​ണെ​ന്നും ഡി.​എം.​കെ, തൃ​ണ​മൂ​ൽ കോ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും ഇ​തേ നി​ല​പാ​ടാ​ണെ​ന്നും സു​പ്രി​യ പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടു.

പ​വാ​ർ പ​ക്ഷം എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും ബി.​ജെ.​പി നേ​താ​ക്ക​ളു​മാ​യി പ​വാ​ർ പ​ക്ഷ നേ​താ​ക്ക​ൾ ‘ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച’ ന​ട​ത്തി​യ​തി​നും പി​ന്നാ​ലെ​യാ​ണ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലു​​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. ജ​ന​സം​ഖ്യ നി​യ​ന്ത്രി​ച്ച സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ദോ​ഷ​ക​ര​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം പ​വാ​ർ പ​ക്ഷ​ത്തോ​ടും ഡി.​എം.​കെ​യോ​ടും ബി​ല്ലി​നെ പി​ന്തു​ണ​ക്ക​രു​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി ഒ​രേ​സ​മ​യ​ത്ത് പ​വാ​ർ പ​ക്ഷ നേ​താ​വ് ജ​യ​ന്ത് പാ​ട്ടീ​ൽ, അ​ജി​ത് പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​യി​ലെ പ്ര​ഫു​ൽ പ​ട്ടേ​ൽ, സു​നി​ൽ ത​ട്ക​രെ എ​ന്നി​വ​ർ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ചെ​ന്ന് ക​ണ്ട​ത്​ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ആ​ക്കം​കൂ​ട്ടി​യി​രു​ന്നു. എ​ട്ട് എം.​പി​മാ​രും 10 എം.​എ​ൽ.​എ​മാ​രു​മാ​ണ് പ​വാ​ർ പ​ക്ഷ​ത്തു​ള്ള​ത്. ഇ​വ​രി​ൽ പ​കു​തി​യോ​ളം ​പേ​ർ എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യാ​ണ്​ റ​പ്പോ​ർ​ട്ട്.

എ​ന്നാ​ൽ, എ​ൻ.​ഡി.​എ പ്ര​വേ​ശ​ന അ​ഭ്യൂ​ഹ​വും സു​പ്രി​യ ത​ള്ളി. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നെ അ​യോ​ഗ്യ​നാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ജ​യ​ന്ത്​ പാ​ട്ടീ​ൽ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Pawar Camp May Support Delimitation Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.