Posted On
date_range Updated On
date_range യു.പി: നാലാം ഘട്ടത്തില്‍ 63 ശതമാനം
ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ നാലാം ഘട്ടത്തില്‍ പോളിങ് 63 ശതമാനത്തോളം. 12 ജില്ലകളിലായി 53 മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്്ച വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിക്കും പ്രതിപക്ഷമായ ബി.എസ്.പിക്കും നിര്‍ണായകമായ മണ്ഡലങ്ങളാണിത്. പിന്നാക്ക പ്രദേശമായ ബുന്ദേല്‍ഖണ്ഡും ഇതിലുള്‍പ്പെടുന്നു.
ചില മണ്ഡലങ്ങളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്്ച വൈകുന്നേരം അഞ്ചുമണിവരെ 61 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. അതിനു ശേഷവും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പോളിങ് 63 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.