പ്രചാരണത്തിന്​​ മൊബൈൽ ആപ്പുമായി കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പു​മാ​യി കോ​ൺ​ഗ്ര​സ്. 20 കോ​ടി കു​ടും​ബ​ങ്ങ​ളു​ടെ വി​വ​രം ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ആ​പ്പാ​ണ്​ എ.​െ​എ.​സി.​സി ഡാ​റ്റാ വി​ശ​ക​ല​ന വി​ഭാ​ഗം ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി ഇൗ​മാ​സം ര​ണ്ടി​ന്​ ആ​രം​ഭി​ച്ച പാ​ർ​ട്ടി ഫ​ണ്ട്​ സ​മാ​ഹ​ര​ണ കാ​മ്പ​യി​നി​ൽ കു​ടും​ബ​ങ്ങ​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വോ​ട്ട​ർ ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ അ​ഡ്ര​സ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ ശേ​ഖ​രി​ക്കു​ക. ഇ​തു​വ​ഴി വോ​ട്ട​ർ​മാ​രു​ടെ മു​ഴു​വ​ൻ വി​വ​ര​വും ശേ​ഖ​രി​ച്ച്​ ആ​പ്പി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കും. ​നേ​തൃ​ത്വ​ത്തി​ന്​ ബൂ​ത്ത്​ ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ നി​യ​​ന്ത്രി​ക്കാ​നും പ്ര​ചാ​ര​ണ​രീ​തി തീ​രു​മാ​നി​ക്കാ​നും എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ പ്ര​തീ​ക്ഷ.

Tags:    
News Summary - 2019 Lok Sabha polls: Congress to create mobile app database of 20 crore households

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.