'ജർമനി നശിക്കുന്നത്​ വരെ ഹിറ്റ്​ലറി​െൻറ പ്രവർത്തി ജനങ്ങൾക്ക്​ രാജ്യസ്​നേഹമായിരുന്നു';ബി.ജെ.പിക്കെതിരെ വിജേന്ദർ

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ത​െൻറ പോരാട്ടം കൂടുതൽ ശക്​തമാക്കിയിരിക്കുകയാണ്​ ബോക്​സിങ്​ താരം വിജേന്ദർ സിങ്​. ഇന്ത്യയി​​െല ബി.ജെ.പി ഭരണത്തെ നാസി ജർമനിയിലെ ഭരണത്തോട്​ ഉപമിക്കുകയാണ്​ വിജേന്ദർ ഹിന്ദിയിൽ കുറിച്ച ട്വീറ്റിലൂടെ ചെയ്യുന്നത്​.

'ജർമനി പൂർണമായി നശിക്കുന്നത്​ വരെ ഹിറ്റ്​ലറി​െൻറ ഓരോ പ്രവർത്തിയും രാജ്യസ്​നേഹമായിട്ടായിരുന്നു അവിടുത്തെ ജനങ്ങൾ കണക്കാക്കിയിരുന്നത്​'-​ വിജേന്ദർ ട്വീറ്റ്​ ചെയ്​തു​.

നേരത്തെ ഹഥ്​റസിൽ ദലിത്​ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനരായ സംഭവത്തിലും വിജേന്ദർ ഇരയുടെ നീതിക്കായി ശബ്​ദമുയർത്തിയിരുന്നു. ഉന്നാവോ ബലാത്സംഗക്കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എയെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടിയാണ്​ വിജേന്ദർ പ്രതികരിച്ചത്​.

കാർഷിക ബില്ലുമായി ബന്ധപ്പെട്ട്​ രാജ്യവ്യാപകമായി അരങ്ങേറിയ ഭാരത്​ ബന്ദിന്​ പൂർണ പിന്തുണ പ്രഖ്യാപിച്ച വിജേന്ദർ, കൃഷി രക്ഷിക്കാൻ പൊലീസിനോട്​ ഏറ്റുമു​ട്ടേണ്ട സ്ഥിതിയാണെന്നും തുറന്നടിച്ചിരുന്നു.

2008 ബെയ്​ജിങ്​ ഒളിമ്പിക്​സിലും 2009 ലോകചാമ്പ്യൻഷിപ്പിലും വെങ്കലമെഡൽ ജേതാവായിരുന്നു വിജേന്ദർ. 75കിലോഗ്രാം വിഭാഗത്തിൽ മുൻ ലോക ഒന്നാംനമ്പർ താരം കൂടിയായ വിജേന്ദർ പിന്നീട്​ പ്രൊഫഷനൽ ബോക്​സിങ്ങിലേക്ക്​ തിരിയുകയായിരുന്നു.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ​ഡൽഹിയിൽ നിന്നും കോൺഗ്രസ്​ ടിക്കറ്റിൽ മത്സരി​െച്ങ്കെിലും പച്ചതൊട്ടില്ല. എങ്കിലും രാഷ്​ട്രീയ ഗോദയിൽ നിന്നും വിജേന്ദർ പിന്മാറിയിട്ടില്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ്​ നേതാക്കളുമായും മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.