ബംഗളൂരു വികാസ്​ സൗധയിൽ നടന്ന അവാർഡ്​ വിതരണ ചടങ്ങി​െൻറ റിഹേഴ്​സലിൽ ധ്യാൻചന്ദ്​ ​പുരസ്​കാര ജേതാവ്​ ജിൻസി ഫിലിപ്പും പുരുഷോത്തം റായിയും

പുരുഷോത്തം റായി വിടപറഞ്ഞത്​ ​േദ്രാണാചാര്യ പുരസ്​കാരം സ്വീകരിക്കുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​

ബംഗളൂരു: കായിക ജീവിതത്തിൽ നേട്ടങ്ങളേറെ വെട്ടിപ്പിടിച്ച പരിശീലകന് ഒടുവിൽ അർഹിച്ച അംഗീകാരം തേടിയെത്തിയപ്പോൾ വിധിയുടെ ഹർഡ്​ലിൽ കാലിടറി വീഴാനായിരുന്നു നിയോഗം. പരിശീലനരംഗത്തെ മികവിന് രാജ്യം ദ്രോണാചാര്യ പുരസ്​കാരത്തിന്​ തെരഞ്ഞടുത്ത അത്​ലറ്റിക്സ് പരിശീലകൻ പുരുഷോത്തം റായിയുടെ അന്ത്യയാത്ര ബംഗളൂരുവിലെ ശ്മശാനത്തിലേക്ക് നീങ്ങുേമ്പാൾ അൽപമകലെ വികാസ് സൗധയിൽ അദ്ദേഹം കൂടി പ​െങ്കടുക്കേണ്ടിയിരുന്ന അവാർഡ് ചടങ്ങിെൻറ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു.

ഏറെ സന്തോഷത്തോടെ കാത്തിരുന്ന നിമിഷങ്ങളിലേക്ക് ഏതാനും ചുവടുകൾ അകലെ മരണം അദ്ദേഹത്തെ കവരുകയായിരുന്നു. കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിലാണ് ഇന്ത്യയുടെ കായിക ചരിത്രത്തിലാദ്യമായി വെർച്വൽ അവാർഡ് ചടങ്ങ് സംഘടിപ്പിച്ചത്. ഏറ്റവുമടുത്ത ബന്ധുക്കളും ഏതാനും സായ് ഒഫീഷ്യൽസും മാത്രം അന്ത്യദർശനത്തിനെത്തി. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച മരണപ്പെട്ട അദ്ദേഹത്തിെൻറ കോവിഡ് പരിശോധന ഫലം നെഗറ്റിവായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അവസാന ദർശനത്തിനെത്തിയ പലരും പാതിവഴിയിൽ മടങ്ങി. സുരക്ഷമാനിച്ച് പലരും വിട്ടുനിൽക്കുകയും ചെയ്തു.

രാജ്യത്തിെൻറ കായിക പുരസ്കാരങ്ങൾക്ക് ദക്ഷിണേന്ത്യ മേഖലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അവാർഡ് ചടങ്ങ് ബംഗളൂരു വികാസ് സൗധയിലാണ് നടന്നത്. പുരുഷോത്തം റായിയോടുള്ള ആദര സൂചകമായി ചടങ്ങിൽ ഒരു മിനിറ്റ് മൗനമാചരിച്ചു. കായിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ധ്യാൻചന്ദ് പുരസ്കാരം നേടിയ കേരളത്തിെൻറ അഭിമാന താരം ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം റിഹേഴ്സലിൽ പുരുഷോത്തം റായിയോടും മലയാളിയായ അദ്ദേഹത്തിെൻറ ഭാര്യ ആനി ചേച്ചിയോടും കുശലം പറഞ്ഞിരുന്ന കാര്യം ജിൻസി ഫിലിപ്പ് ഒാർമിച്ചു. ഏറെ വർഷങ്ങൾക്കുശേഷമാണ് സാറിനെ വീണ്ടും കണ്ടതെന്നും കുടുംബവിശേഷങ്ങളൊക്കെ അന്വേഷിച്ച അദ്ദേഹം ഏറെ സന്തോഷത്തോടെ കുറെ ഫോേട്ടാകളെടുത്താണ് മടങ്ങിയതെന്നും ജിൻസി പറഞ്ഞു.

രാജ്യത്തിനുവേണ്ടി പുരുഷോത്തം റായ് നൽകിയ സംഭാവനകൾ എക്കാലവും ഒാർമിക്കപ്പെടുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അനുശോചന സന്ദേശത്തിൽ പറഞ്ഞു. രണ്ടു ദശാബ്​ദത്തോളം ഇന്ത്യൻ അത്​ലറ്റിക്സിെൻറ ഭാഗമായിരുന്ന പുരുഷോത്തം റായ് മലയാളി താരങ്ങളടക്കം നിരവധി ദേശീയ^ അന്തർദേശീയ അത്​ലറ്റുകളെ പരിശീലിപ്പിച്ചിട്ടുണ്ട്്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.